കോട്ടയം : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കായികമേള ഇന്ന് രാവിലെ 8 മുതൽ കോട്ടയം നെഹൃ സ്റ്റേഡിയത്തിൽ നടക്കും. അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ എം.ഡി വത്സമ്മ ഉദ്ഘാടനം ചെയ്യും. കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള ട്രോഫി സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ നൽകുമെന്ന് കെ.ജി.എം.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എം.ദിലീപ്, സംസ്ഥാന സെക്രട്ടറി ഡോ.എസ്.ആ.ചന്ദ്രമോഹൻ, ജില്ലാ സെക്രട്ടറി ഒ.ആർ.പ്രദീകുമാർ എന്നിവ പത്രസമ്മേളനത്തിൽ അറിയിച്ചു.