കോട്ടയം: കേരള ടയർ ഡീലേഴ്സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് വൈകിട്ട് 4ന് സീസർ പാലസ് ഹോട്ടലിൽ നടത്തും. സംസ്ഥാന പ്രസിഡന്റ് ബിജുമേനോൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് സി.എം. കുര്യൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ഫൈസൽ മുഖ്യപ്രഭാഷണം നടത്തും. റിയാസ്, ശ്രീനി പി.ഗോപാൽ, ഷിജു എബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും. അബി തോമസിനെ യോഗത്തിൽ ആദരിക്കും.