അടിമാലി: വെള്ളത്തൂവൽ ശല്യാംപാറയിൽ വീട്ടമ്മപൊള്ളലേറ്റ് മരിച്ചു.വെള്ളത്തൂവൽ ശല്യാംപാറയിൽ പരേതനായ വല്ലനാട്ട് വിജയന്റെ ഭാര്യ സുജാത വിജയനാണ്(58) ഇന്നലെ പുലർച്ചെ പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ രാവിലെ ആനച്ചാൽ അയ്യപ്പ ക്ഷേത്രത്തിലെത്തി ശബരിമല യാത്രക്കായി മാലയിടാൻ സുജാതയുൾപ്പെടെയുള്ള ഏതാനും ചില കുടുംബാംഗങ്ങൾ തീരുമാനിച്ചിരുന്നു.രാവിലെ അഞ്ച്മണിയോടെ ഉണർന്ന സുജാത മുറ്റത്തെ അടുപ്പിൽ വെള്ളംചൂടാക്കാൻ ആരംഭിച്ചു.ഇതിനിടയിൽ അടുപ്പിൽ നിന്നും സുജാതയുടെ നൈറ്റിലേക്ക് തീ പടർന്നിരിക്കാമെന്നും ഇത് മരണത്തിന് ഇടയാക്കിയിരിക്കാമെന്നുമാണ് പ്രാഥമിക നിഗമനം.മകനും മരുമകളും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് സുജാത താമസിച്ച് വന്നിരുന്നത്.രാവിലെ അഞ്ച് മണിക്കിന്ന് സുജാതമാത്രമായിരുന്നു ഉണർന്നിരുന്നതെന്നും ശബ്ദം കേട്ട് കുടുംബാംഗങ്ങൾ പുറത്തിറങ്ങി നോക്കിയപ്പോൾ സുജാതയുടെ ശരീരത്ത് തീപടർന്ന് നിൽക്കുന്നതാണ് കണ്ടത്. .കുടുംബാംഗങ്ങൾ നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി.രക്ഷാപ്രവർത്തനം നടത്തി.ശരീരമാസകലം തീപടർന്നിരുന്നതിനാൽ സംഭവസ്ഥലത്തു വച്ച് തന്നെ മരണം സംഭവിച്ചു. സംസ്ക്കാരം നടത്തി .പരേത. പാറത്തോട് ഇരട്ട മാക്കൽ കുടുംബാംഗമാണ്.മക്കൾ. അരുൺ ( വല്ലനാട്ട് ട്രേഡേഴ്‌സ്, ആയിരമേക്കർ) ബിബിൻ ,പരേതനായ അനീഷ്
മരുമക്കൾ: അപർണ്ണ, ആരതി