കണമല : കണമല അട്ടിവളവിൽ ഇന്നലെ വെളുപ്പിന് മൂന്നേമുക്കാലോടെ ഉണ്ടായ അപകടത്തിൽ പത്തുപേർക്ക് പരുക്ക്. ആന്ധ്രയിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്, അട്ടിവളവ് തിരിഞ്ഞെത്തിയപ്പോൾ നിയന്ത്രണം വിട്ടു എതിരെ വന്ന കാറിൽ ഇടിച്ചശേഷം അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു . കാർ യാത്രക്കാർക്കും, ബസ്സിലെ യാത്രക്കാർക്കും ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക് പറ്റി. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നു ഡ്രൈവർ പറഞ്ഞു. ആരുടേയും പരിക്ക് ഗുരുതരമല്ല.