മറ്റക്കര: ദേശിയകരാട്ടേ മത്സരത്തിൽ വിജയിയായ എയ്ഞ്ചൽ ഡൊമിനിക്കിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകും. ഇന്ന് വൈകിട്ട് 5ന് മറ്റക്കര മണൽ ജംഗ്ഷനിൽ നടക്കുന്ന സ്വീകരണ സമ്മേളനം തോമസ് ചാഴിക്കാടൻ എം.പി. ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എം.ആർ. രാമചന്ദ്രദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ല കരാട്ടെ അസോസിയേഷൻ രക്ഷാധികാരി കൂടിയായ എൻ. ജയരാജ് എം.എൽ.എ മുഖ്യപ്രഭാഷണവും, കെ.വി.വി.ഇ.എസ്. ജില്ല പ്രസിഡന്റ് എം.കെ. തോമസ് കുട്ടി അനുഗ്രഹ പ്രഭാഷണവും നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് സണ്ണി പാമ്പാടി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശേരി, അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി എബ്രഹാം, വാർഡ് മെമ്പർ ഷാലി ബെന്നി, കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് വി.ജെ. സെബാസ്റ്റ്യൻ, ജില്ല കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി അനൂപ് കെ. ജോൺ, വായനശാല സെക്രട്ടറി എൻ.ഡി. ശിവൻ തുടങ്ങിയവർ പ്രസംഗിക്കും. എം.കെ. മാത്യു സ്വാഗതവും കെ.യു.സന്തോഷ് നന്ദിയും പറയും. കെ.വി.വി.ഇ.എസ് യൂണിറ്റ് അംഗം ഡൊമിനിക് തെക്കേവയലുങ്കലിന്റെ മകളാണ് എയ്ഞ്ചൽ.