അടിമാലി: വിദ്യാർത്ഥികളിൽ ഫയർ ആന്റ്‌സേഫ്ടിയിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരളകൗമുദിയും കേരള ഫയർ ആന്റ് റെസ്‌ക്യു സർവ്വീസസും സംയുക്തമായി അഗ്‌നി സുരക്ഷാ ബോധവത്കരണ സെമിനാർ നടത്തി. അടിമാലി എസ് എൻ ഡി പി വോക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന സെമിനാറും മേക്ഡ്രില്ലും നിത്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന ഒട്ടേറെ കാര്യങ്ങളിൽ അവബോധം നൽകുന്നതായി മാറി. . വിവിധ തരത്തിലുള്ള ഫസ്റ്റ് എയ്ഡുകൾ ,അപകടങ്ങൾ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകൾ, പാചകവാതകം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഗ്യാസ് സിലണ്ടറിന് തീപിടിച്ചാൽ അപകട രഹിതമായി തീ അണയ്ക്കുന്ന വിധം എല്ലാം കുട്ടികളെ പങ്കാളികളാക്കി അവതരിപ്പിച്ചു. സെമിനാർ.
അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി വി സജൻ അദ്ധ്യക്ഷത വഹിച്ചു. അടിമാലി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്റ്റാൻ സിംഗ് കമ്മറ്റി ചെർമാൻ മേരി യാക്കോബ് അമുഖ പ്രഭാഷണം നടത്തി.
ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ്സ് കെ ആർ സുനത പ്രസംഗിച്ചു.
. അഗ്‌നി സുരക്ഷാ ബോധവത്കരണ സെമിനാറിൽ അടിമാലി ഫയർ ആന്റ് റെസ്‌ക്യു ഓഫിസർ അനീഷ് പി ജോയി ക്ലാസ്സ് നയിച്ചു.കേരള കൗമുദി അടിമാലി ലേഖകൻ വി ആർ സത്യൻ സ്വാഗതവും സ്‌കൂൾ ലീഡർ ബേസിൽ തങ്കച്ചൻ നന്ദിയും പറഞ്ഞു.

ചെറിയ അറിവുകൾ

വലിയ കാര്യങ്ങൾ

വാഹനാപകടങ്ങളിലും മറ്റും പെട്ട് റോഡിൽ വീണ് കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിൽ എന്തൊക്കെ ശ്രദ്ധിക്കണം.അശ്രദ്ധയോടെ ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോൾ ഒരു ജകവൻതന്നെ ഇല്ലാതാകുമെന്നതിനെക്കുറിച്ച് നടന്ന ഡെമോൺസ്ട്രേഷനിൽ വിദ്യാർത്ഥികൾ നിറഞ്ഞ മനസോടെയാണ് പങ്കെടുത്തത്. അടിമാലി ഫയർ ആന്റ് റെസ്‌ക്യു ഓഫിസർ അനീഷ് പി ജോയി വളരെ ലളിതമായി അക്കാര്യങ്ങൾ അവതരിപ്പിച്ചു. ബൈക്ക് അപകടത്തിൽപ്പെടുന്നവരുടെ തലയിൽനിന്നും ഹെൽമറ്റ് ഊരുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്ട്രച്ചർ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, അടിയന്തിര ഘട്ടത്തിൽ തുണികൊണ്ടുള്ള സ്ട്രച്ചർ നിർമ്മാണം അങ്ങനെ വേണ്ടുന്ന രക്ഷാപ്രവർത്തനങ്ങളെല്ലാം കുട്ടികളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ചു. കളിക്കളത്തിൽ അപകടത്തിൽപ്പെടുന്ന സഹപാഠിയെ രണ്ട്പേർചേർന്ന് കൈകളിൽ ഇരുത്തി കൊണ്ട്പോകുന്നതും ഭക്ഷണം തൊണ്ടയിൽ കുരുങ്ങുന്നവർക്ക് നൽകേണ്ട പ്രാഥമിക ചികിൽസയും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ തെണ്ടയിൽ കുരുങ്ങിയുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നും ഒക്കെ ലളിതമായി അവതരിപ്പിച്ചു. ഗ്യാസ് സിലണ്ടറിൽ തീ പടർന്നാൽ പരിഹരിക്കുന്നത് സംബന്ധിച്ച് നടത്തിയ ഡമോൺസ്ട്രേഷനിൽ വിദ്യാർത്ഥികൾ ആവേശത്തോെടെ പങ്കാളികളായി.