പാലാ: ജോസ് കെ.മാണി തോൽക്കുവാനായി ജനിച്ചയാളാണെന്നും കെ.എം.മാണി തന്ത്രങ്ങളിലൂടെയാണ് പാർ്ട്ടിയെ നയിച്ചതെന്നും പി.ജെ. ജോസഫ് എം.എൽ.എ. കെ.മാണി ശ്രമിക്കേണ്ടതെന്ന് പി.ജെ.ജോസഫ് . കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നിയോജകമണ്ഡലം സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെതിരെ പ്രകടനം നടത്തുന്നതിന് പകരം പാലായിൽ ശക്തി തെളിയിക്കുവാനാണ് ജോസ് ശ്രമിക്കേണ്ടത്. വണ്ടിയോടിക്കാനറിയാത്ത ഡ്രൈവർമാരാണ് ജോസിനൊപ്പമുള്ളത്. ഫെബ്രുവരി എട്ടിന് പാലായിൽ പാർട്ടി ശക്തി പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മെന്നും അദേഹം പറഞ്ഞു. യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പിൽ, ജോയി ഏബ്രഹാം, കുര്യാക്കോസ് പടവൻ, ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട് എന്നിവർ പ്രസംഗിച്ചു.

 ജോസഫിനൊപ്പം ഭാഗ്യാന്വേഷികൾ മാത്രം: ജോസ് കെ.മാണി

പാലാ : പി.ജെ ജോസഫിനൊപ്പം ഭാഗ്യാന്വേഷികളുടെ കൂട്ടം മാത്രമാണുള്ളതെന്ന് ജോസ് കെ.മാണി എം.പി. കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ്സ് (എം) ലെ അണികളിൽ ബഹുഭൂരിപക്ഷവും പാർട്ടിയിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. ജോസ് ടോം, ബേബി ഉഴുത്തുവാൽ, ജോസഫ് ചാമക്കാല, സാജൻ തൊടുക, അഭേഷ് അലോഷ്യസ്, നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, തോമസ് ആന്റണി, ജോബി കുറ്റിക്കാട്ട്, ആന്റോ പടിഞ്ഞാറേക്കര, ജോസുകുട്ടി പൂവേലി, ബോസ്‌മോൻ നെടുംപാലക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.