തലയോലപ്പറമ്പ്: കെ.എസ്.ടി.എ വൈക്കം ഉപജില്ല വാർഷിക സമ്മേളനം കുലശേഖരമംഗലം ഗവ.എൽ പി സ്‌കൂളിൽ വച്ച് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം സി. ടി വിജയാനന്ദൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡന്റ് കെ. എസ് ദീപു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു .കെ പവിത്രൻ പ്രവർത്തന റിപ്പോർട്ടും ജോ. സെക്രട്ടറി വി. ആർ വിജയകുമാർ സംഘടന റിപ്പോർട്ടും ട്രഷറർ മാത്യു തോമസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ വി ഷൈന അനുശോചന പ്രമേയവും അവതരിച്ചു. ഇ. ആർ നടേശൻ, എൽ. ബിന്ദു, എം. വി ജയകുമാർ, ടി .രാജേഷ്, ടി. കെ സുവർണ്ണൻ, എം. എസ് സുരേഷ് കുമാർ, വി വി അഭിലാഷ്, കെ വിജയമ്മ, കെ പ്രകാശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി നിഷാദ് തോമസ് (പ്രസിഡന്റ്), ബിനു. കെ.പവിത്രൻ (സെക്രട്ടറി), വി.വി. അഭിലാഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.