bike-

തിരൂർ : മഹാചുഴലിക്കാറ്റിനെ തുടർന്ന് കടൽക്ഷോഭം രൂക്ഷമായപ്പോൾ കേസിന് തുമ്പുണ്ടായ സന്തോഷത്തിലാണ് പൊലീസ്. പറവണ്ണ വേളാപുരം കടപ്പുറത്താണ് സംഭവം.മൂന്ന് മാസം മുൻപ് ഇവിടെ നിന്നും കാണാതായ ബൈക്ക് കഴിഞ്ഞ ദിവസത്തെ ശക്തമായ തിരയിൽ തീരത്തെത്തി. സി.പി.എം പ്രവർത്തകനായ ഉനൈസിന്റെ ബൈക്കാണ് കാണാതായത്. രാഷ്ടീയ വിരോധത്താൽ എതിരാളികൾ ബൈക്ക് കടലിൽ തള്ളി എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കടൽക്ഷോഭത്തെ തുടർന്ന് തിര കര കൈയ്യേറിയതോടെ മണലിൽ കുഴിച്ചിട്ടിരുന്ന ബൈക്ക് കണ്ടെത്തുകയായിരുന്നു. തിരൂർ പൊലീസ് ബൈക്ക് കൊണ്ടുപോവുകയും ഇതേ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.