1. കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ തുടരും. കട്ടപ്പന കോടതിയുടെ നടപടി, കേസില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യം ഇല്ല എന്ന നിരീക്ഷണത്തോടെ, ജോസ് കെ മാണി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട്. വിധി വന്നതിന് പിന്നാലെ ശക്തി പ്രകടനം എന്ന രീതിയില്‍ മുദ്രാവാക്യം മുഴക്കി ജോസഫ് വിഭാഗം. നേരത്തെ ഇടുക്കി മുന്‍സിഫ് കോടതി ആയിരുന്നു ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ നടപടി സ്റ്റേ ചെയ്തത്
2. കോടതി ഉത്തരവ് സന്തോഷകരം എന്ന് ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് രീതി അനുസരിച്ച് ചെയര്‍മാന്റെ അഭാവത്തില്‍ പാര്‍ട്ടിയെ നയിക്കേണ്ടത് വര്‍ക്കിംഗ് ചെയര്‍മാനാണ്. ഔദ്യോഗിക പാര്‍ട്ടി ജോസഫ് വിഭാഗത്തിന്റേത് ആണ്. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന എല്ലാവരും തിരിച്ചു വരണം എന്നാണ് ആഗ്രഹം എന്നും കോടതി വിധി ഇലക്ഷന്‍ കമ്മിഷനെ അറിയിക്കും എന്നും ജോസഫ് വിഭാഗം. കോടതി വിശദാംശങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കാം എന്ന് ജോസ് കെ. മാണി
3. വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്. കേസില്‍ തെളിവുകള്‍ ദുര്‍ബലം എന്ന് കോടതി. സാധ്യതകള്‍ അല്ലാതെ ശക്തമായ തെളിവുകള്‍ ഒന്നും കുറ്റപത്രത്തില്‍ ഇല്ല. കൊല്ലപ്പെട്ട ഇളയ പെണ്‍കുട്ടിയുടെ മരണം കൊലപാതകം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വരുത്തി തീര്‍ത്തത്. മറ്റ് സാധ്യതകള്‍ അന്വേഷിക്കാതിരുന്നത് ഗുരുതര വീഴ്ച. പ്രതികള്‍ പീഡിപ്പിച്ചു എന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ ആയില്ല. സാധ്യതകള്‍ അല്ലാതെ ശക്തമായ തെളിവുകള്‍ ഒന്നും കുറ്റപത്രത്തില്‍ ഇല്ല. അമ്മയും രണ്ടാനച്ഛനും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം എന്നും കോടതി
4. മൂത്ത കുട്ടിയുടെ മരണത്തിലും അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചപറ്റി എന്ന് കോടതി നിരീക്ഷണം. പ്രതികളെ വെറുതെ വിടാന്‍ കാരണം പ്രൊസിക്യൂഷന്റെ ദയനീയ പരാജയം തന്നെ. അന്വേഷണം ഡി.വൈ.എസ്.പി ഏറ്റെടുക്കുന്നത് വരെ പ്രതികള്‍ക്ക് എതിരെ ഒരു തെളിവും ഉണ്ടായിരുന്നില്ല. ശാസ്ത്രീയ പരിശോധനയിലും പ്രതികള്‍ക്ക് എതിരെ തെളിവുകള്‍ ഇല്ല. തെളിവായ വസ്ത്രം പീഡനം നടന്ന സമയത്തേത് എന്ന് ഉറപ്പിക്കാന്‍ ആയില്ല എന്നും പാലക്കാട് പോക്‌സോ കോടതി. അതേസമയം,വാളയാര്‍ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും
5. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിിലെ യൂണിയന്‍ പരിപാടിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ, തനിക്ക് എതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. താന്‍ മൂലം ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ഷമ ചോദിക്കുന്നതായി മേനോന്‍. തന്റെ സിനിമകളില്‍ ചാന്‍സ് ചോദിച്ച് വന്നുവെന്ന് താനും കേട്ടു. അതൊക്കെ പറഞ്ഞ് ഉണ്ടാക്കുന്നതാണ്. മൂന്നാംകിടയോ രണ്ടാംകിടയോ നടന്മാരില്ല. എല്ലാവരും അഭിനേതാക്കള്‍ ആണ് എന്നും അനില്‍ രാധാകൃഷ്ണ മേനോന്‍
6. സംഭവത്തില്‍ അനിലിനോട് സംവിധായകരുടെ സംഘടനയായ ഫെഫ്ക വിശദീകരണം തേടിയിരുന്നു. 3 ദിവസത്തിന് അകം വിശദീകരണം നല്‍കാന്‍ ആണ് നിര്‍ദേശം. അനില്‍ രാധാകൃഷ്ണന് എതിരെ നടപടി ഉണ്ടാകും എന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. കഴിഞ്ഞ ദിവസം പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു സംഭവം. കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ വൈകി എത്തിയാല്‍ മതി എന്ന് ബിനീഷ് ബാസിറ്റിനോട് സംഘാടകര്‍ അറിയിച്ചു.
7. ഇതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ആണ് ബാസ്റ്റിന്‍ പങ്കെടുത്താല്‍ പരിപാടിയിലെ മറ്റൊരു അതിഥിയായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ ചടങ്ങ് ബഹിഷ്‌കരിക്കും എന്ന് പറഞ്ഞതായി സംഘാടകര്‍ അറിയിക്കുക ആയിരുന്നു. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ തയ്യാര്‍ അല്ല എന്ന് പറഞ്ഞകാര്യവും സംഘാടകര്‍ ബാസ്റ്റിനെ അറിയിച്ചു. തുടര്‍ന്ന് പരിപാടി നന്ന വേദിയില്‍ എത്തി ബിനീഷ് ബാസ്റ്റിന്‍ നിലത്ത് കുത്തിയിരുന്ന് പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചു. ബിനീഷിനോട് ഇറങ്ങിവരാനും പൊലീസിനെ വിളിക്കും എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞപ്പോള്‍ തനിക്ക് സംസാരിക്കാന്‍ സമയം അനുവദിക്കണം എന്ന് ബിനീഷ് അഭ്യര്‍ത്ഥിക്കുക ആയിരുന്നു.
8. കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ദിവസം ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്ക് ഗുരു നാനാക്കിന്റെ സമാധി സ്ഥലമായ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശനത്തിന് സൗജന്യ പ്രവേശനം നല്‍കും എന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കര്‍താര്‍പൂര്‍ സന്ദര്‍ശനത്തിന് ഉള്ള നിബന്ധനകളില്‍ ഇളവ് വരുത്തിയതായും പാക് പ്രധാനമന്ത്രി. സന്ദര്‍ശകര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധം അല്ല. സന്ദര്‍ശനത്തിന് പത്ത് ദിവസം മുന്‍പേ പ്രവേശന രജിസ്‌ട്രേഷന്‍ ചെയ്യേണ്ട ആവശ്യം ഇല്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ ഗുരുദാസ്പൂരില്‍ നിന്ന് നാല് മീറ്റ അകലെ ആണ് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന കര്‍താര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര
9. ഭീകര നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരിച്ചു. പലവട്ടം കൊല്ലപ്പെട്ട തങ്ങളുടെ തലവന്റെ മരണം ആദ്യമായാണ് ഐ.എസ് സ്ഥിരീകരിക്കുന്നത്. പുതിയ നേതാവായി അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷിയെ തിരഞ്ഞെടുത്തതായി ഐ.എസ് പുറ ത്തിറക്കിയ ഓഡിയോയില്‍ പറയുന്നു. ടെലിഗ്രാമിലൂടെ ആണ് സന്ദേശം പുറത്തുവിട്ടത്. ഭീകര സംഘടനയുടെ വക്താവ് അബു അല്‍ ഹസന്‍ അല്‍ മുഹാജിറും കൊല്ലപ്പെട്ടതായി ഐ.എസ് സ്ഥിരീകരിച്ചു. ബാഗ്ദാദിക്കായി നടത്തിയ റെയ്ഡിനു ശേഷം യു.എസും സിറിയന്‍ കുര്‍ദിഷ് സൈന്യവും ചേര്‍ന്നു നടത്തിയ ആക്രമണത്തിലാണ് അബു അല്‍ ഹസന്‍ കൊല്ലപ്പെട്ടത്.