ramesh-chenithala

പാലക്കാട് മെഡിക്കൽ കോളേജിൽ വച്ച് നടൻ ബിനീഷ് അപമാനിക്കപ്പെട്ട സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ ദുഖകരമായ ഒരു സംഭവത്തെ കുറിച്ച് കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നതെന്നും എല്ലാ പ്രതിബന്ധങ്ങളോടും പോരാടി മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ ബിനീഷിന് സംഭവിച്ച കാര്യം ദുഃഖകരമാണെന്നും രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. വിവേചനത്തിന്റെ ചങ്ങലകൾ ഇല്ലാത്തതാകട്ടെ നാളത്തെ കേരളമെന്ന് താൻ പ്രത്യാശിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'ഇന്ന് നമ്മുടെ കേരളം പിറന്നിട്ട് 63 വർഷമായിരിക്കുന്നു. അതീവ ദുഖ:കരമായ ഒരു സംഭവത്തെ കുറിച്ച് കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ജീവിതത്തിലെ പ്രതിബന്ധങ്ങളോട് പോരാടി മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ പ്രിയപ്പെട്ട ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഖ:കരമാണ്. വിവേചനത്തിന്റെ ചങ്ങലകൾ ഇല്ലാത്തതാവട്ടെ നാളത്തെ കേരളം
#BineeshBastin'