തലസ്ഥാന നഗരമായ തിരുവനന്തപുരം കടൽവിഭവങ്ങളാൽ സമ്പന്നമാണ്. തീരദേശത്തിന് കിലോമീറ്ററുകൾ മാത്രം അകലെയായി സ്ഥിതിചെയ്യുന്ന കടൽമീൻ ഫാമിലി സീ ഫുഡ് എന്ന ഹോട്ടലിൽ ചെന്നാൽ കടൽവിഭവങ്ങളുടെ ഒരു കലവറ നമുക്ക് മുന്നിൽ എപ്പോഴും ഉണ്ടാവും. ഭക്ഷണപ്രേമികൾക്ക് ഭക്ഷണപ്രേമികൾക്ക് വ്യത്യസ്തമായ രുചിയൊരുക്കണമെന്ന ആഗ്രഹത്തിലാണ് നൂറ് ശതമാനം കടൽ വിഭവങ്ങളാൽ മാത്രം തയ്യാർ ചെയ്യുന്ന കടലമ്മതാലിയാണ് ഈ ഹോട്ടലിന്റെ പേര് നാടാകെ അറിയുവാൻ കാരണമാക്കിയത്.
ഉച്ചഭക്ഷണമായി കടലമ്മതാലി വാങ്ങിയാൽ ചോറൊഴിച്ച് ബാക്കി എല്ലാം മത്സ്യവിഭവങ്ങളാണ് എന്നതാണ് പ്രത്യേകത. ഇനി കടലമ്മതാലിയിൽ എന്തൊക്കെ കറികളാണെന്ന് അറിയാമോ ? ചിപ്പി തോരൻ, കണവ തോരൻ, മീൻ കറി, മീനിട്ട കപ്പ, കണവ റോസ്റ്റ്, ഞണ്ട് റോസ്റ്റ്, ടൈഗർ ചെമ്മീൻ റോസ്റ്റ്, കല്ലുമ്മക്കായ ഫ്രൈ, മീൻ അവിയൽ,മീൻ അച്ചാർ, ഉണക്കമീൻ ചമ്മന്തി എന്നീ വിഭവങ്ങളാണ് കടലമ്മതാലിയിൽ ഇവിടെ നിന്നും ലഭിക്കുന്നത്. സാധാരണക്കാർക്ക് പോക്കറ്റ് കാലിയാവാതെ കഴിക്കാം എന്നതും ഇവിടേക്ക് ഭക്ഷണപ്രേമികളെ ആകർഷിക്കുന്നു. കടലമ്മ താലിക്ക് പുറമേ സ്റ്റീം ഫിഷ്, ഫിഷ് തന്തൂർ, ഫിഷ് അൽഫാം തുടങ്ങിയ വിഭവങ്ങളും ഇവിടെ വന്നാൽ രുചിയോടെ കഴിക്കാം.