കൊച്ചി: പ്രമുഖ ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡിയുടെ പുതിയ എ6 കേരള വിപണിയിലെത്തി. കരുത്തുറ്രതും വേഗതയേറിയതുമായ 2 ലിറ്റർ ടി.എഫ്.എസ്.ഐ എൻജിനാണ് ഈ സെഡാനിലുള്ളത്. 245 എച്ച്.പി ടോർക്കും 370 എൻ.എം ടോർക്കുമുള്ള എൻജിനാണിത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം കൈവരിക്കാൻ 6.8 സെക്കൻഡ് മതി. 7-സ്‌പീഡ് എസ് ട
ട്രോണിക് ട്രാൻസ്‌മിഷൻ സംവിധാനമാണുള്ളത്.
ആകർഷകമാണ് ഔഡി എ6ന്റെ രൂപഭംഗി. ഔഡിയുടെ ഇന്ത്യയിലെ ആദ്യ ബി.എസ്-6 മോഡൽ കൂടിയായ പുതിയ എ6, നവീന ഫീച്ചറുകളാലും സമ്പന്നമാണ്. ഡിസംബർ 31വരെ ഔഡി എ6നൊപ്പം മൈ ഔഡി കണക്‌റ്ര് ആപ്പ് സൗജന്യമായി ലഭിക്കും. പുതിയ ഔഡി എ6ന് ഔഡി കൊച്ചി ഡീലർഷിപ്പിൽ 54.56 ലക്ഷം രൂപ മുതലാണ് വില.
അത്യാധുനിക ഫീച്ചറുകളോട് കൂടിയ 25.65 സെന്റീമീറ്റർ ടച്ച്സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്, മൈ ഔഡി കണക്‌ട് സർവീസുള്ള ഡിജിറ്റൽ എം.എം.ഐ ടച്ച് ഓപ്പറേറ്രിംഗ് സിസ്‌റ്രം, ത്രിമാന ഗാംഭീര്യമുള്ള ശബ്‌ദസംവിധാനം, വയർലെസ് ചാർജിംഗ്, ഔഡി പാർക്ക് അസിസ്‌റ്റ്, 530 ലിറ്റർ ലഗേജ് കപ്പാസിറ്രി, സുഖയാത്ര ഉറപ്പാക്കുന്ന ഹെവി ഡ്യൂട്ടി സസ്‌പെൻഷൻ, അനായാസ ഡ്രൈവിംഗ് സാദ്ധ്യമാക്കുന്ന പ്രോഗ്രസീവ് സ്‌റ്രിയറിംഗ്, ക്രോം ഫിനിഷുള്ള സിംഗിൾ ഫ്രെയിം ഗ്രിൽ, പരന്ന ഹെഡ്‌ലൈറ്രുകൾ, 73 ലിറ്റർ ഫ്യുവൽ ടാങ്ക് തുടങ്ങി ഒട്ടേറെ സവിശേഷതകളും ഔഡി എ6നുണ്ട്.