fahad-joju

ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച ബാദുഷ നിർമ്മാതാവുന്നു. ഫഹദ് ഫാസിലും , ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ബാദുഷാ സിനിമാസിന്റെ ബാനറിൽ ബാദുഷ,ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് നിർമ്മിക്കുക.

വി കെ പ്രകാശ്, വൈശാഖ്, വേണു,മഹേഷ് നാരായണൻ, തുടങ്ങിയ ഒട്ടേറെ പ്രശസ്ത സംവിധായകരുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫിയാണ്. അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ ഒട്ടേറെ മുൻ നിര നടന്മാരും അണിനിരക്കും.