kamala-movie

അജു വർഗീസിനെ നായകനാക്കി പ്രേതം 2വിന് ശേഷം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമായ 'കമല'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിലെ മനോഹരമായ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ഗാനരംഗത്തിൽ അജു വർഗീസും റുഹാനി ശർമ്മയുമായി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. അനൂപ് മേനോൻ, പുതുമുഖം റുഹാനി ശർമ്മ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷഹനാദ് ജലാലാണ് കമലയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.


ബിജു സോപാനം, സുനിൽ സുഖദ, ഗോകുലൻ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അഞ്ജന അപ്പുക്കുട്ടൻ, ശ്രുതി ജോണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഡ്രീംസ് എൻ ബിയോണ്ട്സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആനന്ദ് മധുസൂദനനാണ് ഗാനങ്ങൾക്ക് രചനയും സംഗീത സംവിധാനവും നിർവഹിക്കുന്നു. മനോജ് പൂങ്കുന്നമാണ് പ്രൊഡക്ഷൻ കൺട്രോള‍ർ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, കല: മനു ജഗദ്, സ്റ്റില്‍സ്: നവിൻ മുരളി