rabi-

ലാഹോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ പാകിസ്ഥാൻ പോപ്പ് ഗായിക റാബി പിർസാദയ്ക്കെതിരെ പാകിസ്ഥാനിൽ നിന്ന് തന്നെ പണി കിട്ടി. പ്രതീകാത്മകമായി സൂയിസൈഡ് ബോംബ് ബെൽറ്റ് ധരിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോദിക്കെതിരെ റാബി വധഭീഷണി മുഴക്കിയത്.

കഴിഞ്ഞ ദിവസമാണ് റാബിയുടെ ചില നഗ്ന ഫോട്ടോകൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയത്. റാബി തന്നെ പോസ് ചെയ്ത രീതിയിലുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. തന്റെ കാമുകന് റാബി അയച്ച ചിത്രങ്ങളാണ് ഇതെന്നാണ് പാക് മാദ്ധ്യമങ്ങളിൽ വന്ന വാർത്ത. എന്നാൽ പാകിസ്ഥാൻ സൈന്യത്തിന്റെ വക്താവ് മേജർ ജനറൽ ആസീഫ് ഖഫൂറും റാബിയുമായി ട്വിറ്ററിൽ കവിഞ്ഞ ദിവസങ്ങലിൽ തർക്കം നടന്നിരുന്നു.. ഇതിനെത്തുടർന്ന് റാബിക്കെതിരെ പോൺ പ്രതികാരം നടത്തിയതാണ് എന്നാണ് ഉയരുന്ന ആരോപണം. പക്ഷെ റാബിക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. .

ഒരിക്കലും ഈ ചിത്രങ്ങൾ ലഭിച്ചാൽ പങ്കുവയ്ക്കരുത് എന്നാണ് നിരവധിപ്പേർ ട്വീറ്റ് ചെയ്യുന്നത്. പലരും പാകിസ്ഥാൻ സൈന്യത്തിനോട് തര്‍ക്കിച്ചതിന്റെ ഫലമാണ് ഇതെന്ന് ആരോപിക്കുന്നുണ്ട്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് റാബി പിർസാദ മുൻപ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കെതിരെ രംഗത്ത് എത്തിയത്. സെപ്തംബറിൽ മോദിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കി റാബി രംഗത്തെത്തിയിരുന്നു.

മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന വീഡിയോ ആയിരുന്നു റാബി പങ്കുവച്ചിരുന്നത്. പാമ്പുകളെയും മുതലയെയും മോദിക്ക് സമ്മാനമായി നല്‍കുമെന്നായിരുന്നു അന്ന് റാബിയുടെ ഭീഷണി. എ