ന്യൂഡൽഹി: കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
'കേരളത്തിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ.
രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവരാണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ"- മലയാളത്തിൽ മോദി ട്വീറ്റ് ചെയ്തു. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും ആശംസാക്കുറിപ്പുണ്ട്. കേരളത്തിന് പുറമേ കർണാടകയിലെ ജനങ്ങൾക്കും പ്രാദേശിക ഭാഷയ്ക്ക് പുറമേ ഇംഗ്ലീഷിലും ആശംസ നേർന്നിട്ടുണ്ട്. ഹരിയാന, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾക്ക് അതതിടങ്ങളിലെ പ്രാദേശിക ഭാഷയിലാണ് ആശംസ നേർന്നിരിക്കുന്നത്.