തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ലയൺസ് ഡിസ്ട്രിക്ട് 318 എ ' അമ്മമലയാളം ' പരിപാടി സംഘടിപ്പിച്ചു. മുൻ ഇന്റർനാഷണൽ ഡയറക്ടർ എൻജിനിയർ മുരുകൻ പരിപാടി ഉദ്ഘാടനം ചെയ്‌തു. ചടങ്ങിന്റെ ഭാഗമായി 681 പുസ്‌തകങ്ങൾ പ്രകാശനം ചെയ്‌തു. കവി പ്രഭാവർമ്മ പുസ്‌തക പ്രകാശനം നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.ജി. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ വൈസ് ഗവർണർ പരമേശ്വരൻകുട്ടി, ഗോപകുമാർ മേനോൻ, മുൻ ഗവർണർമാരായ കെ. സുരേഷ്, ജോൺ ജി. കൊട്ടറ, ജി. സുരേന്ദ്രൻ, ഡി.എസ്. ശ്രീകുമാരൻ, ഡിസ്ട്രിക്ട് ചെയർപേഴ്സൺ സജി സുജിലി, കവി ഗനാ പൂജാരി എന്നിവർ സംസാരിച്ചു.