ഐ.എസ്.എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്രേഴ്സ് - ഹൈദരാബാദ് പോരാട്ടം
ഹൈദരാബാദ്: ഐ.എസ്.എല്ലിൽ ഇന്ന് മലയാളി ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർത്തി കേരള ബ്ലാസ്റ്രേഴ്സ് ഹൈദരാബാദ് എഫ്.സിയെ നേരിടും. ഹൈദരബാദിന്റെ തട്ടകമായ ജി.എം.സി ബാലയോഗി അത്‌ലറ്രിക്‌സ് സ്റ്റേഡിയത്തിൽ രാത്രി 7.360 മുതലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും തോൽവിയുമായി പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്രേഴ്സ്. അതേസമയം ഇതുവരെ കളിച്ച രണ്ട് മത്‌സരങ്ങളിലും തോറ്ര ഹൈദരാബാദ് അവസാന സ്ഥാനത്താണ്.
ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ ആദ്യ എവേ മത്സരത്തിനാണ് ഇന്നിറങ്ങുന്നത്. ഹൈദരാബാദ് തങ്ങളുടെ ആദ്യ എവേ മത്സരത്തിനും.
ജയിക്കാൻ
ഒരാഴ്ചയോളം നീണ്ട ബ്രേക്കിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ എ.ടികെ യെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോല്പിച്ച ബ്ലാസ്റ്രേഴ്സ് തുടർന്ന് മുംബയ് എഫ്.സിക്കെതിരെ അവസാന നിമിഷം വഴങ്ങിയ ഗോളിൽ തോൽവി സമ്മതിക്കുകയായിരുന്നു. വിജയവഴിയിലേക്കുള്ള തിരിച്ചുവരവാണ് ബ്ലാസ്‌റ്രേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നായകൻ ബർത്തലോമായി ഒഗ്ബച്ചെയുടെ സ്കോറിംഗ് മികവിൽന്നെയാണ് ബ്ലാസറ്റേഴ്സ് പ്രധാനമായും പ്രതീക്ഷ വയ്ക്കുന്നത്. ഹൈദരാബാദിന്റെ പ്രതിരോധം അത്ര ശക്തമല്ലാത്തതും ബ്ലാസ്റ്റേഴ്സിന് സന്തോഷം പകരുന്ന ഘടകമാണ്. അതേസമയം ബ്ലാസ്റ്റേഴ്സിനും പ്രതിരോധത്തിലെ പിഴവുകൾ തലവേദനയാണ്. പ്രതിരോധത്തിലെ പാളിച്ചകൾ പരിഹിക്കുന്നതിനുള്ള പരിശീലനമുറകളാണ് പരിശീലകൻ ഷട്ടോരിയുടെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് പ്രധാനമായും നടത്തിയത്. സെറ്ര് പീസുകൾ തടയുന്നതിലാണ് ബ്ലാസ്റ്റേഴ്സിന് പ്രധാനമായും പിഴയ്ക്കുന്നത്. പ്രതിരോധത്തിൽ സന്ദേശ് ജിങ്കന്റെയും മിഡ്ഫീൽഡിൽ മാരിയോ അർക്യൂസിന്റെയും പരിക്കുകൾ ബ്ലാസ്റ്രേഴ്സിന് തിരിച്ചടിയാണ്. സഹൽ അബ്ദുൾ സമദ് ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങിയേക്കാൻ സാധ്യതയുണ്ട്.
വിജയ വഴിതേടി
തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ഐ.സി.എല്ലിലെ പുതുമുഖങ്ങളായ ഹാദരാബാദ് പ്രിതീക്ഷിക്കുന്നില്ല. ആദ്യ മത്സരത്തിൽ എടികെയോട് മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കും രണ്ടാം മത്സരത്തിൽ ജംഷഡ്പൂരിനോട് 1-3നുമായിരുന്നു അവരുടെ തോൽവി. രണ്ട് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകൾ വഴങ്ങിയ പ്രതിരോധം തന്നെയാണ് ഹൈദരാബാദിന്റെ ഏറ്രവും വലിയ പ്രശ്നം. പ്രതിരോധത്തി
ലെ പിഴവുകൾ പരിഹരിച്ചില്ലെങ്കിലും ഇന്നും അവർക്ക് സന്തോഷിക്കാൻ വകയുണ്ടാകില്ല. റോബിൻ സിംഗും മാഴ്സലീഞ്ഞോയും അണിനിരക്കുന്ന മുന്നേറ്ര നിരയും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. ബോബോ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളുടെ പരിക്കാണ് അവരെ വലയ്ക്കുന്ന മറ്രൊരു ഘടകം.
നോട്ട് ദ പോയിന്റ്
2 കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആകെ 2 തവണ മാത്രമാണ് ഹൈദരാബാദിന് ടാർജറ്രിലേക്ക് ഷോട്ടെടുക്കാൻ കഴിഞ്ഞത്.
കഴിഞ്ഞ സീസണിൽ എവേ മത്സരത്തിൽ ഏറ്രവും മോശം റെക്കാഡുള്ള രണ്ടാമത്തെ ടീമായിരുന്നു ബ്ലാസ്‌റ്റേഴ്സ്.
ഇന്നത്തെ മത്സരത്തിൽ തോറ്രാൽ ഐ.എസ്.എൽ സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ തോറ്ര ആദ്യ ടീമാകും ഹൈദരാബാദ്.
ടി വി ലൈവ്
സ്റ്രാർ സ്പോർട്സ്
ഏഷ്യാനെറ്ര് മൂവിസ്
ലൈവ് സ്ട്രീം: ഹോട്ട് സ്റ്രാർ