ന്യൂഡൽഹി : രാജ്യത്ത് ഒക്ടോബർ മാസത്തിൽ രേഖപ്പെടുത്തിയ തൊഴിലില്ലായ്മ മൂന്നുവർഷത്തെ ഏറ്റവിും കൂടിയ നിരക്കിലെന്ന് റിപ്പോർട്ട്. ഒക്ടോബറിൽ 8.5 ശതമാനം തൊഴിലില്ലായ്മയാണ് വർദ്ധിദ്ധിച്ചത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമിയാണ് കണക്കുകൾ പുറത്തുവിട്ടത് 2016 ആഗസ്റ്റിന് ശേഷം ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയ തൊഴിലില്ലായ്മയാണ് ഇത്.
രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിയാണ് തൊഴിലില്ലായ്മ രൂക്ഷമാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ചെങ്കിലും ഇതൊന്നും ഫലവത്തായില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ അവസ്ഥയെ കൂടുതൽ ദുഷ്കരമാക്കാൻ കാരണമായത് രാജ്യത്തെ നിർമ്മാണമേഖലയിലുണ്ടായ തകർച്ചയാണ്.
രാജ്യത്തെ തൊഴിലവസരങ്ങളിൽ വ്യക്തമായ ഇടിവുണ്ടായിട്ടുണ്ടെന്ന് സെൻട്രൽ സസ്‌റ്റെയ്‌നബിൾ എംപ്ലോയ്‌മെന്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലും പറയുന്നു. 2011 മുതൽ ഓരോ വർഷവും 26 ലക്ഷം തൊഴിൽനഷ്ടപ്പെടുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ 90 ലക്ഷം തൊഴിൽ നഷ്ടമാണുണ്ടായത്. നഗര പ്രദേശങ്ങളിൽ 9.6 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 7.8 ശതമാനവും ആണ് തൊഴിലില്ലായ്മാ നിരക്ക്. 2011-12 നും 2017-18 ഇടയിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിൽ കാര്യമായ ഇടിവുണ്ട്.
ഇത് ഇന്ത്യൻ ചരിത്രത്തിലാദ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അസംഘടിത മേഖലയെയും സീസണൽ ലേബേഴ്‌സിനെയുമാണ് തൊഴിലില്ലായ്മ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ളവ ദിവസക്കൂലിക്കാരെയും ഗുരുതരാവസ്ഥയിലാക്കി.