കോഴിക്കോട്: കൂടത്തായി ആൽഫൈൻ കൊലക്കേസിൽ മുഖ്യപ്രതി ജോളിയെ താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി രണ്ടു ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

നാലു ദിവസത്തെ കസ്റ്റഡി കാലാവധി കഴിയവെ ഇന്നലെ വൈകിട്ട് ജോളിയെ കോടതിയിൽ ഹാജരാക്കിയതായിരുന്നു. വീണ്ടും നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടാനായിരുന്നു അന്വേഷണസംഘത്തിന്റെ ഹർജിയെങ്കിലും കോടതി രണ്ടു ദിവസമേ അനുവദിച്ചുള്ളൂ. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് മുമ്പായി പ്രതിയെ ഹാജരാക്കണം.

തിരുവമ്പാടി പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ ഷാജു ജോസഫിനാണ് കേസിന്റെ അന്വേഷണച്ചുമതല.