case-diary-

കൊൽക്കത്ത : കൊൽക്കത്തയിലെ ഖിദ്ദേർപൂരിൽ 17കാരനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കി. തിങ്കളാഴ്ചയാണ് സംഭവം. . സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു.

രാത്രിയിൽ ജോലി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് 17കാരനെ കാറിലെത്തിയ ആറംഗസംഘം തട്ടിക്കൊണ്ടുപോയത്. ഇവർ ബലമായി വാഹനത്തിലേക്ക് കയറ്റിയ സംഘം കുട്ടിയെ ഓടുന്ന വണ്ടിയിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരു മണിക്കൂർ കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന വെള്ളി മാലയും 17,000 രൂപയും കവർന്നു. തുടർന്ന് അവശനായ കുട്ടിയെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടിയെ ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളതായി വ്യക്തമായി. സംഭവത്തിൽ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.