case-diary-

മുൻ കാമുകനെ കഴുത്തിൽകത്തി വച്ച് ഭിഷണിപ്പെടുത്തി നിർബന്ധിച്ച് സെക്‌സിലേർപ്പെട്ട ഇരുപതുകാരിയെ കോടതി 2200 വർഷം കസ്റ്റഡി ശിക്ഷ വിധിച്ചു..

മൊണ്ടാനയിൽ കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ വിചിത്രമായ സംഭവം നടന്നത്. സാമന്ത മിയേഴ്‌സ് എന്ന പെൺകുട്ടി തന്റെ മുൻകാമുകന്റെ വീട്ടിലേക്ക് ഒരു രാത്രിയിൽ അതിക്രമിച്ചുകടന്നു. അയാൾ അവിടെയില്ലാതിരുന്ന സമയത്താണ് സാമന്ത അവിടെ കടന്നുകൂടിയത്. രാത്രി വൈകി വീട്ടിലെത്തിയ കാമുകന്റെ കഴുത്തിലേക്ക് കത്തി നീട്ടി കഴുത്ത് മുറിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാളെ കിടക്കയിലേക്ക് എത്തിക്കുകയും സെക്‌സിലേർപ്പെടുകയും ചെയ്തു.

തന്നെ ദീർഘനേരം ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് യുവാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കത്തിയുമായി നില്‍ക്കുന്ന സാമന്തയുടെ ചിത്രങ്ങളും പൊലീസിന് നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

20 വർഷത്തെ സർക്കാർകസ്റ്റഡിയാണ് വിചാരണയ്ക്ക് ശേഷം കോടതി ഇവർക് വിധിച്ചിരിക്കുന്നത്.

പ്രതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിൽ വിടാൻ വിധിച്ചത്. കൃത്യമായ ചികിത്സയും മരുന്നും പ്രതിക്ക് കസ്റ്റഡി കാലത്ത് ഉറപ്പുവരുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.