ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് ഷാരൂഖ് ഖാൻ. തന്റെ ജന്മദിനമായ ഇന്ന് കിംഗ് ഖാൻ പുതിയ പ്രോജക്ടുകൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
അതേ സമയം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ് മാസ്ത്രയിൽ ഷാരൂഖ് അതിഥി താരമായി അഭിനയിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരാണ് ബ്രഹ് മാസ്ത്രയിലെ പ്രധാന താരങ്ങൾ. ഫാന്റസി,അഡ്വഞ്ചർ ഗണത്തിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കരൺ ജോഹറും രൺബീർ കപൂറും അയൻ മുഖർജിയും ചേർന്നാണ്. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയും ഡിബിൾ കപാഡിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡിസംബറിൽ ഷാരൂഖ് ഖാൻ അഭിനയിക്കുന്ന ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
ആനന്ദ് എൽ.റോയ് സംവിധാനം ചെയ്ത സീറോ ആണ് ഒടുവിൽ റിലീസ് ചെയ്ത ഷാരൂഖ് ചിത്രം.സീറോയുടെ പരാജയത്തെ തുടർന്നാണ് ഷാരൂഖ് ചെറിയൊരു ബ്രേക്കെടുത്തത്.