ഓരോ തരം ആഹാരം കഴിക്കുമ്പോഴും ഒരാളുടെ രക്തത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പഞ്ചസാരയുടെ തോതിനെയാണ് ഗ്ലൈസിമിക് ഇൻഡക്സ് എന്ന് പറയുന്നത് . പ്രമേഹരോഗികളുടെ ഭക്ഷണക്രമം ഗ്ലൈസിമിക് ഇൻഡക്സ് അനുസരിച്ചായാൽ പ്രമേഹം നിയന്ത്രണവിധേയമാക്കാൻ മറ്റ് വഴി തേടേണ്ട.
തിന, മുളയരി, ഞവരയരി തുടങ്ങിയ ധാന്യങ്ങൾ എന്നിവ ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ആഹാര ഗണത്തിൽപ്പെടുന്നു. പഴങ്ങൾ, കിഴങ്ങുവർഗങ്ങൾ, ഗ്ലൂക്കോസ് എന്നിവ ഗ്ലൈസിമിക് ഇൻഡക്സ് കൂടിയ വിഭാഗമാണ്. ആഹാരത്തിന് മുൻപ് ഓരോ ഭക്ഷണത്തിന്റെയും ഗ്ളൈസിമിക് ഇൻഡെക്സ് വിലയിരുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ആഹാരം ഉൾപ്പെടുന്ന ചാർട്ട് തയാറാക്കി തീൻമേശയ്ക്കരികിൽ സൂക്ഷിക്കുന്നത് രക്തത്തിൽ ഉത്പാദിപ്പിക്കപ്പെടാൻ ഇടയുള്ള പഞ്ചസാരയുടെ തോത് ഒറ്റനോട്ടത്തിലറിയാൻ സഹായിക്കും.