-arrested

കോഴിക്കോട്: മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അലൻ ഷുഹെെബ്, താഹ ഫസൽ എന്നിവരാണ് അറസ്‌റ്റിലായത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും സി.പി.എം ബ്രാഞ്ച് കമ്മി‌റ്റി‌‌ അംഗങ്ങളാണ്. ഇവരുടെ വീട്ടിൽ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

കണ്ണൂർ സർവകലാശാലയിൽ നിയമ ബിരുദ വിദ്യാത്ഥിയാണ് ഷുഹൈബ്. ജേർണലിസം വിദ്യാർത്ഥിയാണ് താഹ. പാലക്കാട് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ലഘുലേഖകൾ വിതരണം ചെയ്തിരുന്നതായും പൊലീസ് പറയുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് കോഴിക്കോട് പന്തീരാങ്കാവിൽ ‌വച്ച് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് ഇരുവരുടെയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്.