ഗോവ: ദേശീയ ചലച്ചിത്രോത്സവത്തിലെ സ്‌പെഷ്യൽ ഐക്കൺ പുരസ്‌കാരം തമിഴ് സൂപ്പർസ്‌റ്രാർ രജനീകാന്തിന്. ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സ്‌പെഷ്യൽ ഐക്കൺ പുരസ്കാരമാണിത്. ഫിലിംഫെസ്റ്റിവലിന്റെ 50ാം വാർഷികം പ്രമാണിച്ചാണ് പുരസ്കാരം. വാർത്തവിനിമയ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ ആണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. മേളയിൽ അമ്പത് സ്ത്രീ സംവിധായകരുടെ അമ്പത് സിനിമകൾ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ 20 മുതൽ 28 വരെയാണ് ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്നത്.