ഇഷ്ട താരങ്ങളുടെ കുട്ടിക്കാലത്തെ രൂപം എങ്ങനെയാണെന്നറിയാൻ താൽപര്യമുള്ളയാളുകളാണ് നമ്മൾ. പ്രിയപ്പെട്ട താരങ്ങളുടെ കുട്ടിക്കാല ചിത്രം തപ്പി പോണവരും ചുരുക്കമല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് മലയാളികളുടെ ഒരു പ്രിയ നായികയുടെ ചിത്രമാണ്. ആരാണ് ആ നായിക എന്നല്ലേ?
അയാളും ഞാനും തമ്മിൽ, മല്ലുസിംഗ്, രസികൻ,നോട്ടം,മാണിക്യകല്ല് എന്നിങ്ങനെയുള്ള ഒരുപിടി നല്ല സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന സംവൃത സുനിലിന്റെ കുട്ടിക്കാലത്തുള്ള ചിത്രമാണ് ഇത്. ഫോട്ടോയ്ക്ക് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്.
വിവാഹത്തോടെ സിനിമാ ജീവിതത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത സംവൃത ബിജു മേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ ദിവസം സംവൃതയുടെ വിവാഹവാർഷികമായിരുന്നു. നിരവധിപേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.