കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് കെ.എ.എസ്. പരീക്ഷയിലൂടെ സ്ട്രീം 1, 2, 3 വിഭാഗങ്ങളിലായി ജൂനിയർ ടൈം സ്കെയിലിൽ കെ.എ.എസ്.ഓഫീസർ ട്രെയിനിയായാണ് നിയമിക്കുന്നത്.
ബിരുദധാരികൾക്കുള്ള നേരിട്ട നിയമനം, വിവിധ സർക്കാർ വകുപ്പുകളിൽ ഉള്ളവർക്ക് നേരിട്ടുള്ള നിയമനം, ഗസറ്റഡ് ഓഫീസർമാരിൽ നിന്നുള്ള നിയമനം എന്നിങ്ങനെയാണ് മൂന്ന് സ്ട്രീമുകൾ കാസിലുള്ളത്. 21-32, 21-40, 50 വയസ്സുവരെ എന്നിങ്ങനെയാണ് യഥാക്രമം വിവിധ സ്ട്രീമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷവും, മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്ക് 3 വർഷവും. അപേക്ഷിക്കാൻ പ്രായത്തിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 15 വർഷത്തെയും വികലാംഗർക്ക് 10 വർഷവും പ്രായത്തിൽ ഇളവുണ്ട്. വിധവകൾക്ക് 5 വർഷത്തെ ഇളവുണ്ടായിരിക്കും. അപേക്ഷകർ ബിരുദധാരികളായിരിക്കണം. സർക്കാർ സർവ്വിസിലുള്ളവർ പ്രോബേഷൻ കാലയളവ് പൂർത്തിയാക്കണം
അപേക്ഷ ഓൺലൈനായി www.keralapsc.gov.in ലൂടെ സമർപ്പിക്കാം. ഇതിനായി ഉദ്യോഗാർത്ഥി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം, യൂസർ ഐ.ഡി., പാസ്സ്വേർഡ് എന്നിവ പ്രത്യേകം ഓർത്ത് വെയ്ക്കണം. അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. അപേക്ഷയിൽ ആധാർഡ് കാർഡ് നമ്പർചേർക്കാൻ മറക്കരുത്. അപേക്ഷയിൽ കൊടുത്തിരിക്കുന്നഫോൺ നമ്പർ, ഇ-മെയിൽ, വിലാസം എന്നിവ മറക്കരുത്. പാസ്സ്പോർട്ട് സൈസ്ഫോട്ടോ അപ്ലോഡ് ചെയ്യണം.ഫോട്ടോയെടുത്ത തീയതി ഫോട്ടോയിൽ കാണിച്ചിരിക്കണം. ഭാഷ ന്യൂനപക്ഷ മേഖലയിലാണ് കന്നടയും. തമിഴും പരിഗണിക്കുക. അപേക്ഷ 2019 ഡിസംബർ 4 വരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം സർക്കാർ സർവ്വീസിലുള്ളവർ പ്രത്യേകം നിഷ്ക്കർഷിക്കുന്ന വിവിധ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം.കേന്ദ്ര സർവ്വീസിലോ, മറ്റു സംസ്ഥാനങ്ങളിലോ ജോലി ചെയ്യുന്നവർ എൻ.ഒ.സി ഹാജരാക്കണം.
മൂന്നുതലങ്ങളിലുള്ള സെലക്ഷൻ പ്രക്രിയയിൽ സിവിൽ സർവ്വീസസ് പരീക്ഷയെപ്പോലെ പ്രിലിമിനറി, മെയിൻ പരീക്ഷകളും, ഇന്റർവ്യൂവുമുണ്ട്.
പ്രിലിമിനറി പരീക്ഷയിൽ 100 മാർക്ക് വീതമുള്ള രണ്ട്പേപ്പറുകളുണ്ട്. 90 മിനിറ്റാണ് ഓരോ പരീക്ഷയുടെയും സമയക്രമം.പേപ്പർ ഒന്നിൽ പൊതുവിജ്ഞാനവുമായി ബന്ധപ്പെട് ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും.പേപ്പർ 2 ൽ 50 മാർക്കിന്റെ പൊതുവിജ്ഞാനം, 30 മാർക്കിന്റെ ഭാഷാപ്രാവീണ്യചോദ്യങ്ങൾ, 20 മാർക്കിന്റെ ഇംഗ്ലീഷ് പ്രാവീണ്യ ഒബ്ജക്ടീവ് മാതൃകയിലുള്ളചോദ്യങ്ങളുണ്ടാകും.
മെയിൻ പരീക്ഷയിൽ 2 മണിക്കൂർ ദൈർഘ്യമുള്ള മൂന്ന്പേപ്പറുകളുണ്ടാകും. വിവരണാത്മക രീതിയിലുള്ളചോദ്യങ്ങളുണ്ടാകും. ഇന്റർവ്യൂവിന് 50 മാർക്കാണ്. മൊത്തം 350 മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. പ്രിലിമിനറി പരീക്ഷ സ്ക്രീനിംഗ് ടെസ്റ്റാണ്. പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷ എഴുതാൻ യോഗ്യതനേടാം. കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.(തുടരും)