അടുക്കളത്തോട്ടത്തിലെ ഏറ്റവും വലിയ ശത്രുവാണ് കീടങ്ങൾ. ഇലയും ഫലവുമെല്ലാം നശിപ്പിക്കുന്ന ഇവയെ തുരത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സാധിക്കാത്ത നിരവധിയാളുകളുണ്ട്. എന്നാൽ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഇവയെ അകറ്റി നിർത്താൻ സാധിക്കും.
പാളയംകോടൻ പഴങ്ങൾ ചെറുകഷണങ്ങളാക്കി രാസകീടനാശിനി പുരട്ടി തോട്ടത്തിൽ വയ്ക്കുക. പഴം ഭക്ഷിക്കുന്ന കീടങ്ങളെ തുരത്താൻ എളുപ്പവഴിയാണിത്.
കഞ്ഞിവെള്ളം, 10 ഗ്രാം ശർക്കര, ഒരു നുള്ള് ഈസ്റ്റ് എന്നിവ ചേർത്ത് ഉറിപോലെ തൂക്കിയിടുക.
തക്കാളി, പച്ചമുളക് എന്നിവയെ ആക്രമിക്കുന്ന കീടങ്ങളെ തടയാൻ ഇടയ്ക്കിടെ ചെണ്ടുമല്ലി ചെടി നട്ടുകൊടുക്കുക.
പയറുവർഗങ്ങളെ നശിപ്പിക്കുന്ന ചാഴിയെ തടയാൻ സൂര്യകാന്തി നട്ടുപിടിപ്പിക്കാം. പൂ വിടർന്നാൽ ചാഴിയുടെ ശ്രദ്ധ അങ്ങോട്ടേക്ക് മാറും.
മത്തൻ, വെള്ളരി, കുമ്പളം എന്നിവയെ ആക്രമിക്കുന്ന മത്തൻവണ്ടിനെ തുരത്താൻ ഇവയ്ക്കിടയിൽ റാഡിഷ് നട്ടുകൊടുക്കാവുന്നതാണ്.