തിരുവനന്തപുരം: ശ്രീകാര്യം ചേന്തിക്കടുത്ത് ഗൗരി നഗറില്‍ നിന്ന് രാവിലെ വാവയക്ക് ഒരു കാള്‍, ഉടന്‍ തന്നെ വാവ അങ്ങോട്ട് യാത്ര തിരിച്ചു. വീടിന്റെ പുറക് വശത്ത് കെട്ടിയിട്ടിരുന്ന നായയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അവിടെ കണ്ട കാഴ്ച നായ ഒരു മൂര്‍ഖനെ പോകാന്‍ അനുവദിക്കാതെ വിരട്ടി നിര്‍ത്തിയിരിക്കുന്നു.
പാമ്പ് നായയുടെ കാലിനിടയില്‍ കൂടി പോയെങ്കിലും ഭാഗ്യം കൊണ്ട് കടി കിട്ടിയില്ല. കെട്ടിയിട്ടിരുന്നിട്ടു കൂടി നായ പാമ്പിനെ വിരട്ടികൊണ്ടിരുന്നു, വാവ വരുന്നത് വരെ. കാണുക യജമാനനെ രക്ഷിച്ച നായയുടേയും ,ഒരു വീടിന്റെ പുറക് വശത്ത് മാളത്തില്‍ ഇരുന്ന മൂര്‍ഖനെ വാവ പിടികൂടുന്ന സാഹസിക കാഴ്ചകളുമായി സ്‌നേക്ക് മാസ്റ്റര്‍...