സ്പോട്ട് അഡ്മിഷൻ
കാര്യവട്ടത്തുളള പഠനഗവേഷണവകുപ്പുകളിൽ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, ബയോകെമിസ്ട്രി, അഡ്വാൻസ്ഡ് ബോട്ടണി, കെമിസ്ട്രി, എഡ്യൂക്കേഷൻ, ജിയോളജി, ലിംഗ്വസ്സ്റ്റിക്സ്, കമ്പ്യൂട്ടേഷണൽ ലിംഗ്വസ്സ്റ്റിക്സ് ലേണിംഗ് ഡിസബിലിറ്റി, സംസ്കൃതം, ഫ്യൂച്ചർ സ്റ്റഡീസ്, സൂവോളജി ഡിപ്പാർട്ടുമെന്റുകളിലെ എം.ഫിൽ (2019-2020) പ്രോഗ്രാമുകളിൽ
ഒഴിവുള്ള എസ്.സി/എസ്.ടി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഏഴിന് രാവിലെ 10നും യൂണിവേഴ്സിറ്റി കോളേജിലെ കെമിസ്ട്രി, ഫിസിക്സ്, ഹിന്ദി ഡിപ്പാർട്ടുമെന്റുകളിലെ എം.ഫിൽ (2019-2020) പ്രോഗ്രാമുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ എട്ടിന് രാവിലെ 10നും നടക്കും. യോഗ്യരായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് ഡിപ്പാർട്ടുമെന്റുകളിൽ എത്തിച്ചേരണം.
ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
ഏഴ് മുതൽ ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം (വിദൂര വിദ്യാഭ്യാസം - 2017 അഡ്മിഷൻ) നവംബർ/ഡിസംബർ 2019 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ തന്നെ വിദ്യാർത്ഥികൾ പരീക്ഷ എഴുതണം.
പരീക്ഷാഫീസ്
ബി.ടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് 2013 സ്കീം ആറാം സെമസ്റ്ററിന്റേയും, 2008 സ്കീം ഒന്നും മൂന്നും എട്ടും സെമസ്റ്ററിന്റേയും ഓൺലൈൻ രജിസ്ട്രേഷൻ നാല് മുതൽ ആരംഭിക്കും. പരീക്ഷയ്ക്ക് പിഴ കൂടാതെ 11 വരെയും 150 രൂപ പിഴയോടു കൂടി 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നും മൂന്നും സെമസ്റ്റർ (ജനുവരി 2019 സെഷൻ) ബി.ടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രണ്ടാം വർഷ എം.എച്ച്.എ, മൂന്നാം വർഷ എം.എച്ച്.എ സപ്ലിമെന്ററി (വിദൂര വിദ്യാഭ്യാസം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഇന്റർവ്യൂ
ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ലൈബ്രറി അസിസ്റ്റന്റ് (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള ഇന്റർവ്യൂ 12, 13 തീയതികളിലേക്ക് മാറ്റി. ഒക്ടോബർ നാലിന് ഹാജരാവാൻ നിർദ്ദേശിക്കപ്പെട്ടവർ 12 നും ഒക്ടോബർ അഞ്ചിന് ഹാജരാവാൻ നിർദ്ദേശിക്കപ്പെട്ടവർ 13 നും രാവിലെ 8.30 ന് സർവകലാശാല ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
അപേക്ഷകൾ ക്ഷണിക്കുന്നു
സർവകലാശാലയുടെ കീഴിൽ കാര്യവട്ടത്തുളള സ്റ്റഡി ഓൺ ദി കോസ്റ്റ് ഒഫ് കൾട്ടിവേഷൻ ഒഫ് പ്രിൻസിപ്പൽ ക്രോപ്സ് ഇൻ കേരള എന്ന സ്കീമിൽ കരാറടിസ്ഥാനത്തിൽ നിലവിലുളള പ്യൂണിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.