psc

വകുപ്പുതല വാചാപരീക്ഷ
ജൂലൈയിലെ വകുപ്പുതല പരീക്ഷയോടനുബന്ധിച്ച് അന്ധരായ ഉദ്യോഗസ്ഥർക്കുളള വാചാപരീക്ഷയ്ക്കായി സാധുവായ അപേക്ഷ സമർപ്പിച്ച എറണാകുളം മേഖലയിലെ ഉദ്യോഗസ്ഥർക്ക് 13 ന് രാവിലെ 9.30 ന് എറണാകുളം മേഖലാ ഓഫീസിലും, കോഴിക്കോട് മേഖലയിലെ ഉദ്യോഗസ്ഥർക്ക് 20 ന് രാവിലെ 9.30 ന് കോഴിക്കോട് മേഖലാ ഓഫീസിലും, തിരുവനന്തപുരം മേഖലയിലെ ഉദ്യോഗസ്ഥർക്ക് 20 ന് രാവിലെ ഒമ്പതിന് പി.എസ്.സി. ആസ്ഥാന ഓഫീസിലും വാചാ പരീക്ഷ നടത്തും. പരീക്ഷാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റുകൾ അയച്ചിട്ടുണ്ട്. 10 നകം അറിയിപ്പ് ലഭിക്കാത്തവർ വകുപ്പുതല പരീക്ഷാവിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471​-2546303). പരീക്ഷാർത്ഥികൾ അസൽ രേഖകൾ സഹിതം അനുവദിച്ചിരിക്കുന്ന സ്ഥലത്തും സമയത്തും ഹാജരാകണം.
അഭിമുഖം
ആരോഗ്യ വകുപ്പിൽ, കാറ്റഗറി നമ്പർ 326/2018 പ്രകാരം വിജ്ഞാപനം ചെയ്ത, ജൂനിയർ കൺസൾട്ടന്റ് (സൈക്യാട്രി) മൂന്നാം എൻ.സി.എ.- പട്ടികജാതി തസ്തികയിലേക്ക്എട്ടിന് ഉച്ചയ്ക്ക് 12.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ രാവിലെ 10.30 ന് ഹാജരാകണം. വിശദാംശങ്ങൾ പ്രൊഫൈലിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471​​​​- 2546325).
ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് വകുപ്പിൽ, കാറ്റഗറി നമ്പർ 68/2017 പ്രകാരം വിജ്ഞാപനം ചെയ്ത, സ്റ്റേഷൻ ഓഫീസർ (ട്രെയിനി) തസ്തികയിലേക്ക് 14 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിശദാംശങ്ങൾ പ്രൊഫൈലിൽ ലഭിക്കും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 74/2019 പ്രകാരം വിജ്ഞാപനം ചെയ്ത, ലക്ചറർ ഇൻ മ്യൂസിക് (എൻ.സി.എ.-മുസ്ലിം) തസ്തികയിലേക്ക് 15 ന് രാവിലെ 9.30 നും കാറ്റഗറി നമ്പർ 72/2019, 75/2019, 76/2019 പ്രകാരം വിജ്ഞാപനം ചെയ്ത ലക്ചറർ ഇൻ മാത്തമാറ്റിക്സ് രണ്ടാം എൻ.സി.എ.- എസ്.ഐ.യു.സി. നാടാർ, ആറാം എൻ.സി.എ.-പട്ടികജാതി, പട്ടികവർഗ്ഗം തസ്തികകളിലേക്ക് 15 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. വിഭാഗവുമായി ബന്ധപ്പെടണം.

ഒ.എം.ആർ. പരീക്ഷ
വ്യാവസായിക പരിശീലന വകുപ്പിൽ, കാറ്റഗറി നമ്പർ 389/2017 പ്രകാരം വിജ്ഞാപനം ചെയ്ത വർക്‌ഷോപ്പ് അറ്റൻഡർ (ആർക്കിടെക്ച്ചറൽ അസിസ്റ്റന്റ്) (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രത്യേകമായുളള നിയമനം) തസ്തികയിലേക്ക് 12ന് (ചൊവ്വാഴ്ച) രാവിലെ 7.30 മുൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.