prd

സെക്ര​ട്ടേ​റി​യ​റ്റ് മ​ന്ദി​ര​ം 150-ാം വാർ​ഷികം: വി​ദ്യാർ​ഥി​കൾ​ക്ക് ചി​ത്ര​രച​നാ മ​ത്സ​രം ഇന്ന്
തിരുവനന്തപുരം: സെ​ക്ര​ട്ടേ​റി​യ​റ്റിന്റെ 150-ാം വാർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാർത്ഥി​കൾ​ക്കാ​യി ഇൻഫർ​മേ​ഷൻ പ​ബ്ളി​ക് റി​ലേ​ഷൻ​സ് വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യത്തിൽ സെ​ക്ര​ട്ടേ​റിയറ്റ് അ​ങ്ക​ണ​ത്തി​ൽ ഇന്ന് (ന​വം​ബർ മൂ​ന്ന്) ചി​ത്ര​രച​നാ മ​ത്സ​രം (ജ​ല​ച്ചായം) സം​ഘ​ടി​പ്പി​ക്കുന്നു. എൽ.പി., യു. പി. വി​ഭാ​ഗം വി​ദ്യാർത്ഥിക​ളു​ടെ രജി​സ്‌ട്രേ​ഷൻ സെ​ക്ര​ട്ടേ​റിയ​റ്റ് ദർ​ബാർ ഹാളിൽ രാ​വിലെ 9.30ന് ആ​രം​ഭി​ക്കും. രാവിലെ 11 മു​ത​ലാ​ണ് മ​ത്സരം. ഹൈ​സ്‌കൂൾ, പ്ല​സ് ടു വി​ദ്യാർ​ഥി​ക​ളു​ടെ ര​ജി​സ്‌ട്രേ​ഷൻ ഉ​ച്ച​യ്ക്ക് 12 മു​തൽ ന​ട​ക്കും. മ​ത്സ​രം ഉ​ച്ച​യ്ക്ക് രണ്ടിന് ആ​രം​ഭി​ക്കും. മ​ത്സ​രാ​ർഥി​കൾ തി​രി​ച്ച​റി​യൽ കാർഡ് കൊണ്ടു​വ​രണം. വി​ജ​യി​കൾ​ക്ക് സർട്ടിഫിക്കറ്റും ഫ​ല​കവും സ​മ്മാ​ന​മാ​യി നൽ​കും. കൂ​ടു​തൽ വി​വ​ര​ങ്ങൾക്ക്: 9946105965, 9447607360.

വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന പദ്ധതികളുടെ അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ 2018-19 അദ്ധ്യയന വർഷത്തെ പരീക്ഷകളിൽ മികച്ച വിജയം നേടിയ പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ നിന്നും (ഒ.ബി.സി വിഭാഗങ്ങളിലെ മറ്റു സമുദായങ്ങൾ അർഹരല്ല) മെറിറ്റ് സ്‌കോളർഷിപ്പിനായി അപേക്ഷ സ്വീകരിക്കുന്ന തീയതി 20 വരെ നീട്ടി. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി, പ്ലസ് ടു/ഡിഗ്രി/ പി.ജി/ പ്രൊഫഷണൽ പരീക്ഷകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. www.ksdc.kerala.gov.in ൽ നിർദിഷ്ട അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഏതെങ്കിലും വിഷയത്തിൽ 'സി' ഗ്രേഡിൽ കുറവുള്ളവർ സ്‌കോളർഷിപ്പിന് അർഹരല്ല.

കോർപ്പറേഷൻ പുതുതായി രൂപീകരിച്ച സ്‌പോട്ട് ദ ടാലന്റ് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന പദ്ധതിയിലേക്കുള്ള അപേക്ഷയും 20 വരെ ദീർഘിപ്പിച്ചു. മാർച്ചിൽ നാലാം ക്ലാസ് പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും 'എ' ഗ്രേഡ് നേടുകയും ചെയ്ത ബി.പി.എൽ കുടുംബങ്ങളിലെ വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. അപേക്ഷാ ഫോമുകൾ കോർപ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ നിന്നും നേരിട്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481​​-2564304, 9400309740.



വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ താത്കാലിക നിയമനം
തിരുവനന്തപുരം:കേരള വനഗവേഷണസ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജ്ക്ട് ഫെല്ലോകളെ നിയമിക്കുന്നു. ഡൈവേഴ്സിറ്റി & ഡൈനാമിക്സ് ഒഫ് എ ട്രോപ്പിക്കൽ ഫോറസ്റ്റ് ഇക്കോസിസ്റ്റം ഇൻ സതേൺ വെസ്റ്റേൺ ഘാട്സ് ഇൻ ദി കോൺഡാക്സ്റ്റ് ഒഫ് ക്ലൈമറ്റ് ചെയ്ഞ്ച് എന്ന ഗവേഷണ പദ്ധതിയിലേക്ക് അഞ്ച് പ്രോജക്ട് ഫെല്ലോ നിയമനത്തിനായുള്ള എഴുത്തുപരീക്ഷയും ഇന്റർവ്യൂവും 11ന് രാവിലെ പത്തിന് നടക്കും.'ഇക്കണോമിക്സ് വാല്യുവേഷൻ ഒഫ് എക്കോസിസ്റ്റം സർവീസസ് ഇൻ ദി മോയ്സ്റ്റ് ഡെസൂഡിയസ് ഫോറസ്റ്റ്സ് ഒഫ് കേരള'യിൽ രണ്ട് പ്രോജ്ക്ട് ഫെല്ലോ നിയമനത്തിനുള്ള ഇന്റർവ്യൂ 12ന് രാവിലെ പത്തിന് നടക്കും. ഉദ്യോഗാർത്ഥികൾ വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ അതത് ദിവസം ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kfri.res.in

പ്രോജക്ട് സ്റ്റാഫ് താല്കാലിക നിയമനം
തിരുവനന്തപുരം: സി-ഡിറ്റിൽ വിവിധ പ്രോജക്ടുകളിലേക്ക് വെബ് ഡെവലപ്പർ/ ഡിസൈനർ, നെറ്റ്‌വർക്ക് എൻജിനിയർ, കറന്റ് ഡെവലപ്പർ, ദ്രുപാൽ ഡെവലപ്പർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. അപേക്ഷകൾ ഓൺലൈനായി www.careers.cdit.org യിൽ നവംബർ 11നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.cdit.org.

എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം:സംസ്ഥാന പരിവർത്തിക ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർ, പട്ടികജാതിയിലേയ്ക്ക് ശുപാർശ ചെയ്തിട്ടുള്ള വിഭാഗത്തിൽപ്പെട്ടവർ - ഒ.ഇ.സി മാത്രം, (മുന്നാക്ക - പിന്നാക്ക വിഭാഗങ്ങളിലെ മറ്റുജാതിക്കാർ അർഹരല്ല) എന്നിവർക്കായി നൽകിവരുന്ന മെഡിക്കൽ/ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്നു. (കുടുംബ വാർഷിക വരുമാനത്തിന് വിധേയമായി - ഗ്രാമപ്രദേശങ്ങളിൽ 98,000 രൂപ, നഗരപ്രദേശങ്ങളിൽ 1,20,000 രൂപ) ഉയർന്ന മാർക്ക് വാങ്ങി ആദ്യ ചാൻസിൽ തന്നെ സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ്ടു/ തത്തുല്യ പരീക്ഷ ബി പ്ലസിൽ കുറയാതെ വിജയിച്ച വിദ്യാർഥികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം.www.ksdc.kerala.gov.in ൽ നിർദിഷ്ട അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് രാത്രി 12 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2564304, 9400309740.