ജൂനിയർ പ്രോജക്ട് എക്സിക്യൂട്ടീവ്: വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ രണ്ട് ജൂനിയർ പ്രോജക്ട് എക്സിക്യൂട്ടീവിനെ താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ആറിന് രാവിലെ പത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കെ-ഡിസ്‌കും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടത്തുന്ന ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റീസ് എന്ന പ്രോജക്ടിലേക്കാണ് നിയമനം. ഭിന്നശേഷിക്കാരായ യുവാക്കളെ കണ്ടെത്തി അവരുടെ ശേഷിയും അഭിരുചിയും സർഗശേഷിയും പരിപോഷിപ്പിക്കുന്നതാണ് പ്രോജക്ട്. ആദ്യഘട്ടത്തിൽ 12 മാസത്തേക്കായിരിക്കും നിയമനം. യോഗ്യത, തൊഴിൽ വിവരം തുടങ്ങിയ വിവരങ്ങൾ www.kdisc.kerala.gov.in ൽ ലഭ്യമാണ്. കെ-ഡിസ്‌ക് ഓഫീസ്, ഇന്ത്യ ഹൈറ്റ്സ് മൂന്നാം നില, വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ ഇന്റർവ്യൂവിനെത്തണം.
എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി: വിജ്ഞാപനം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് 10 ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ 30 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. പരീക്ഷാവിജ്ഞാപനം www.keralapareekshabhavan.inൽ ലഭ്യമാണ്.2020 മാർച്ചിലെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) എന്നീ പരീക്ഷകളുടെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. അപേക്ഷാഫോമിന്റെ മാതൃക, ഫീസ്, ടൈംടേബിൾ എന്നിവയും വെബ്‌സൈറ്റിലുണ്ട്.
സ്‌കോൾ കേരള സമ്പർക്ക ക്ലാസ്സ്
തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് അഞ്ചാം ബാച്ചിന്റെ സമ്പർക്ക ക്ലാസുകൾ മൂന്ന് മുതൽ പഠനകേന്ദ്രങ്ങളിൽ ആരംഭിക്കും. ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ www.scolekerala.org ൽ സ്റ്റുഡന്റ് ലോഗിൻ മുഖേന യൂസർനെയിം, പാസ്‌വേർഡ് ഉപയോഗിച്ച് അഡ്മിഷൻ കാർഡ് പ്രിന്റ് എടുത്ത ശേഷം പഠനകേന്ദ്രവുമായി ബന്ധപ്പെട്ട് സമ്പർക്ക ക്ലാസുകളിൽ പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷ 15 വരെ
തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്സി, ബുദ്ധ സമുദായങ്ങളിലെ പ്ലസ് വൺ മുതൽ പി.എച്ച്.ഡി വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനുള്ള ഫ്രഷ്, റിന്യൂവൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 15 വരെ ദീർഘിപ്പിച്ചു. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകർ ഗവൺമെന്റ്/ എയ്ഡഡ് അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർ സെക്കൻഡറി, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി കോഴ്സുകളിൽ പഠിക്കുന്നവരായിരിക്കണം.
എൻ.സിവി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളിൽ 11, 12 തലത്തിലുള്ള ടെക്നിക്കൽ/ വൊക്കേഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും www.scholarships.gov.in മുഖേന അപേക്ഷ (ഫ്രഷ്, റിന്യൂവൽ) സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ സംസ്ഥാനതല ഓൺലൈൻ വെരിഫിക്കേഷൻ സുഗമമാക്കുന്നതിനായി പ്രധാനപ്പെട്ട രേഖകൾ (ഫോട്ടോ, ആധാർ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവ) നിർബന്ധമായും അപ്‌ലോഡ് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് പഠനം നടത്തുന്ന സ്ഥാപനങ്ങളിൽ നൽകണം. ഇൻസ്റ്റിറ്റ്യൂഷൻ രജിസ്‌ട്രേഷൻ (എൻ.എസ്.പി) ചെയ്യാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിയന്തരമായി ചെയ്യണം.സ്‌കോളർഷിപ്പിന്റെ ഇൻസ്റ്റിറ്റ്യൂഷൻ തല വെരിഫിക്കേഷൻ (വിദ്യാർഥികൾ പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപേക്ഷകരുടെ ഓൺലൈൻ വെരിഫിക്കേഷൻ) തീയതി 30 വരെയും ദീർഘിപ്പിച്ചിട്ടുണ്ട്. സ്‌കോളർഷിപ്പ് സംബന്ധമായ സംശയങ്ങൾക്ക് ബന്ധപ്പെടുക ഇ-മെയിൽ: postmatricscholarship@gmail.com. ഫോൺ: 9446096580, 9446780308, 0471-2306580.