റിയാദ്: ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ പ്രാരംഭ ഓഹരി വില്‌പന (ഐ.പി.ഒ) സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും. കമ്പനിയുടെ രണ്ടു ശതമാനം വരെ ഓഹരികളാണ് വില്ക്കുക. 4,000 കോടി ഡോളർ (2.83 ലക്ഷം കോടി രൂപ) വരെയാണ് സമാഹരണ ലക്ഷ്യം. ചൈനീസ് കമ്പനി ആലിബാബ 2014ൽ കുറിച്ച 2,500 കോടി ഡോളറിന്റെ റെക്കാഡാണ് പഴങ്കഥയാവുക.