ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ആദ്യ എവെ മത്സരത്തിൽ ഹൈദരാബാദ് സിറ്റി എഫ്.സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യഗോൾ. മുപ്പത്തിമൂന്നാം മിനിറ്റിൽ മലയാളിതാരം കെ.പി. രാഹുലാണ് കേരളത്തിന് വേണ്ടി ഗോൾ നേടിയത്. സഹൽ അബ്ദുസമദിന്റെ പാസ് അഡ്വാൻസ് ചെയ്ത ഗോളിയെ തോൽപിച്ച് വലയിലാക്കുകയായിരുന്നു രാഹുൽ. ഈ സീസണിലെ രാഹുലിന്റെ ആദ്യ ഗോളാണിത്.
ഇരു ടീമുകളും ഗോളിനോട് അടുത്തെത്തുന്ന അവസരങ്ങവൾ സൃഷ്ടിക്കാൻ കഴിയാതെ വിഷമിക്കുന്ന സമയത്തായിരുന്നു രാഹുലിന്റെ ഗോൾ.
കൊല്‍ക്കത്തയ്‌ക്കെതിരേ ജയവും മുംബൈ സിറ്റിക്കെതിരേ തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ബാലന്‍സ് ഷീറ്റിലുള്ളത്. ലീഗില്‍ മൂന്ന് പോയന്റുമായി ഏഴാം സ്ഥാനത്താണ് ടീം.
ഹൈദരാബാദിന് ലീഗില്‍ കന്നിജയം നേടാനായിട്ടില്ല. കളിച്ച രണ്ടു കളിയിലും തോറ്റ് അവസാനസ്ഥാനത്താണ്.