trailer-

ബിജു മേനോൻ, നിമിഷ സജയൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം നാല്പത്തിയൊന്നിന്റെ ട്രെയിലർ പുറത്തിറങ്ങി. കേരളം ഞെട്ടലോടെ സാക്ഷ്യം വഹിച്ച ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്' ട്രെയ്​ലർ. ശരണം വിളിയോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്.

ലാൽജോസ് സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാം ചിത്രമാണിത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുരേഷ് കൃഷ്ണ,ഇന്ദ്രൻസ്,ശിവജി ഗുരുവായൂർ,സുബീഷ് സുധി,വിജിലേഷ്,ഉണ്ണി നായർ,ഗോപാലകൃഷ്ണൻ പയ്യന്നൂർ,​ എൽസി സുകുമാരൻ,ഗീതി സംഗീത,ബേബി ആലിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സിഗ്‌നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്,ആദർശ് നാരായണൻ,ജി പ്രജിത് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാർ നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ -രഞ്ജൻ എബ്രാഹം. നവംബർ എട്ടിന് ചിത്രം പ്രദർശനത്തിനെത്തും