ayur
മികച്ച ആയുർ‌വേദ ഡോക്‌ടർക്കുള്ള സംസ്‌ഥാന സർക്കാരിന്റെ ധന്വന്തരി അവാർഡ് മന്ത്രി കെ.കെ. ഷൈലജയിൽ നിന്ന് റാഹ ആയുർവേദ ഹോസ്‌പിറ്റൽ മെഡിക്കൽ ഡയറക്‌ടർ ഡോ.എം.ആർ. വാസുദേവൻ നമ്പൂതിരി സ്വീകരിക്കുന്നു

കൊച്ചി: മികച്ച ആയുർ‌വേദ ഡോക്‌ടർക്കുള്ള സംസ്‌ഥാന സർക്കാരിന്റെ ധന്വന്തരി അവാർഡ് റാഹ ആയുർവേദ ഹോസ്‌പിറ്റൽ മെഡിക്കൽ ഡയറക്‌ടർ ഡോ.എം.ആർ. വാസുദേവൻ നമ്പൂതിരിക്ക്. 15,000 രൂപയും പ്രശസ്‌തി പത്രവും മെമന്റോയും അടങ്ങുന്ന അവാർഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.കെ.ഷൈലജ സമ്മാനിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ., ആയുഷ് സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, നാഷണൽ ഹെൽത്ത് മിഷൻ ഡയറക്‌ടർ കേശവേന്ദ്രകുമാർ, ഇന്ത്യൻ സിസ്‌റ്റംസ് ഒഫ് മെഡിസിൻ ഡയറക്‌ടർ ഡോ.കെ.എസ്. പ്രിയ, ആയുർവേദ മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്‌ടർ ഡോ.ജോളിക്കുട്ടി ഈപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.