blasters

ഹൈദരാബാദ്: എവേ മത്സരങ്ങളിലെ ദൗർഭാഗ്യം ഈ സീസണിലും കേരള ബ്ലാസ്റ്രേഴ്സിനെ വിട്ടുപോയിട്ടില്ല. ഇ്നലെ നടന്ന ഐ.എസ്.എൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്രേഴ്സ് 1-2ന് ഹൈദരബാദിനോട് തോറ്രു. ഹൈദരാബാദിന്റെ തട്ടകമായ ജി.എം.സി ബാലയോഗി സ്റ്രേഡിയത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ വഴങ്ങി ബ്ലാസ്റ്രേഴ്സ് തോൽവി സമ്മതിച്ചത്. ഐ.സ്.എല്ലിലെ പുതുമുഖങ്ങളായ ഹൈദരാബാദിന്റെ ആദ്യ ജയമാണിത്. ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാമത്തെ തോൽവിയും. ആദ്യ രണ്ട് കളികളിലേയും തോൽവിക്ക് ശേഷമാണ് ഹൈദരാബാദ് വിജയം നേടുന്നത്.

34ാം മിനുറ്റിൽ മലയാളി താരം രാഹുൽ കെ.പിയിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് വിനയായത്. 54ാം മിനുറ്റിൽ പെനാൽറ്റി കിക്കിലൂടെ മാർക്കോ സ്റ്റാൻകോവിച്ചും 81ാം മിനുറ്റിൽ ഫ്രീകിക്കിലൂടെ മാർസെലീഞ്ഞോയും ആതിഥേയർക്കായി ലക്ഷ്യം കണ്ടു.

നവംബർ എട്ടിന് ഒഡീഷ എഫ്.സിക്കെതിരെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

പരിക്കുകാരണം ആദ്യ മത്സരങ്ങളിൽ വിട്ടുനിന്ന ടി.പി രെഹ്‌നേഷ് സീസണിൽ ഇതാദ്യമായി ഗോൾവലയ്ക്ക് മുന്നിലെത്തി. സഹലും രാഹുലും ആദ്യ ഇലവനിൽ ഇടം നേടി.


34ാം മിനിറ്റിൽ രാഹുലിന്റെ മനോഹര ഗോളിൽ ബ്ലാസ്‌റ്റേഴ്സ് ലീഡ് നേടി. ഗോൾ കീപ്പർ ടി പി രെഹ്‌നേഷിൽ നിന്നായിരുന്നു തുടക്കം. രെഹ്‌നേഷ് നീട്ടിയടിച്ച പന്ത് ഹൈദരാബാദ് പ്രതിരോധത്തിൽത്തട്ടിത്തെറിച്ചു. ബോക്സിൽ സഹലിലേക്ക്. മുന്നോട്ട് നീങ്ങിയ രാഹുലിനെ ലക്ഷ്യമാക്കി സഹലിന്റെ പാസ്. രാഹുൽ ഹൈദരാബാദ് കീപ്പർ കരൺജിതിനെ കീഴടക്കി പന്ത് വലയിലാക്കി. ഇന്ത്യൻ സൂപ്പർ ലീഗിൽ രാഹുലിന്റെ കന്നി ഗോൾ. 53ാം മിനുറ്റിൽ നിങ് ഹൈദാരാബാദ് താരം യാസിറിനെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മാർക്കോ സ്റ്റാൻകോവിച്ചിന് പിഴച്ചില്ല. 84-ാം മിനിട്ടിൽ ആതിഥേയർക്ക് ബോക്സിന് പുറത്ത് ഫ്രീകിക്ക് കിട്ടി. മാർസെലീഞ്ഞോയുടെ നേരിട്ടുള്ള ഫ്രികിക്ക് വലയിൽ വളഞ്ഞിറങ്ങിയതോടെ ഹൈദരാബാദ് വിജയം ഉറപ്പിച്ചു.