anil-radhakrishnan-menon

നടൻ ബീനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ടതിനെ തുടർന്ന് അനിൽ രാധാകൃഷ്ണനെതിരെ സൈബർ ആക്രമണം നടന്നിരുന്നു. തന്റെ അമ്മയെ പോലും ആളുകൾ തെറി വിളിക്കുന്ന അവസ്ഥ ഉണ്ടായെന്ന് അനിൽ രാധാകൃഷ്ണൻ പറയുന്നു. ഒരു ഔൺലൈൻ മാദ്ധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് സംവിധായകൻ തന്റെ പ്രതികരണം അറിയിച്ചത്. എന്നെ മതവാദി, സവർണൻ എന്നൊക്കെ വിളിച്ചു ചീത്ത പറഞ്ഞു. അവർക്ക് തിരിച്ച് എന്നോട് എന്താണ് ഇപ്പോൾ പറയാനുള്ളതെന്നാണ് ഞാൻ ചിന്തിക്കുന്നത്. അവർക്കും ഇല്ലേ അച്ഛനും അമ്മയുമൊക്കെ. ഈ കഴിഞ്ഞ രണ്ടു ദിവസമായിഫോൺ വിളിച്ച് എന്റെ അമ്മയെ ചീത്തവിളിക്കുകയാണ്- അനിൽ പറഞ്ഞു.

മാത്രമല്ല അവർ എന്നെ സവർണ സ്വഭാവമുള്ള ആളാക്കി മാറ്റി. സവർണ സംഘി എന്നൊക്കെ ആൾക്കാർ പറയുന്നു. എന്താണ് ഈ സംഘി എന്നൊക്കെ ഞാൻ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. എന്തിനായിരുന്നു ഈ കോലാഹലങ്ങൾ. എന്തിനാണ് ഇങ്ങനെ തേജോവധം ചെയ്തത്. . ഈ കഴിഞ്ഞ രണ്ടു ദിവസമായി ഏറ്റവുമധികം ഗൂഗിൾ ചെയ്യപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഞാൻ ആയിരിക്കാം. ഞാൻ തന്നെ എന്റെ വിക്കിപീഡിയ നോക്കുമ്പോൾഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും ആരൊക്കെയോ അതിൽ എഡിറ്റ് ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്. എന്റെ മകന്റെ പേര് രജത് എന്നാക്കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പേരിന്റെ കൂടെ മേനോൻ വാൽ വച്ചതിനുള്ള കാരണവും അനിൽ രാധാകൃഷ്ണൻ വ്യക്തമാക്കി. എന്റെ പേരിലെ ഒരു എക്സ്റ്റൻഷന്‍ ആണ് ഈ മേനോന്‍ എന്നത്. അത് അനില്‍ രാധാകൃഷ്ണ മേനോൻ എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ ഇരുപത്തിരണ്ട് അക്ഷരമുണ്ട്. ഞാൻ ഒക്ടോബര്‍ 22-നാണ് ജനിച്ചത്. അതുകൊണ്ടാണ് ആ വാല് അവിടെ വന്നത്. അനിൽ വ്യക്തമാക്കി.