ലണ്ടൻ: സ്തനങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്ത യുവതിയെ തേടിയെത്തിയത് മരണം. 36കാരിയായ ലൂയിസ് ഹാർവിയാണ് സ്തനങ്ങളുടെ വലുപ്പത്തിനും വയർ കുറയ്ക്കുന്നതിനും വേണ്ടി സർജറി ചെയ്തത്
രണ്ട് പ്ലാസ്റ്റിക് സര്‍ജറികളും ഒരേ സമയം ഡോക്ടർമാർ നടത്തുകയായിരുന്നു. സർജറി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി 18 ദിവസം കഴിഞ്ഞാണ് മരിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയും ബ്യൂട്ടീഷ്യനുമാണ് ഹാർവി. ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലമാണ് മകൾ മരിച്ചതെന്ന് ഹാർവിയുടെ അമ്മ ആരോപിച്ചു.
രക്തം കട്ടപിടിക്കാതിരിക്കാനായി രണ്ടാം ഡോസ് മരുന്ന് നൽകാതിരുന്നതാണ് മകളുടെ മരണത്തിന് കാരണമെന്ന് അവർ പറയുന്നു. രക്തം കട്ട പിടിക്കുന്ന ശരീരമാണ് തങ്ങളുടെ കുടുംബക്കാർക്ക്. എന്നാൽ ഇക്കാര്യം അറിഞ്ഞിട്ടും ഡോക്ടർ ഹാർവിയ്ക്ക് മരുന്ന് നൽകിയില്ലെന്ന് ലിൻഡ ഹാർവി പറഞ്ഞു.
രണ്ട് സർജറികളും ഒരേ സമയം ചെയ്താൽ പെെസ അധികം ആവില്ലെന്ന് ആശുപത്രി ജീവനക്കാരിൽ ഒരാള്‍ പറഞ്ഞത് കൊണ്ടാണ് ഹാർവി ഇതിന് തയ്യാറായത്.