tiktok

മൂവാറ്റുപുഴ: ടിക്‌ടോകിൽ നൂറുകണക്കിന് ആരാധകരുള്ള വീട്ടമ്മയെ ഭർത്താവും മാതാപിതാക്കളും കൈയൊഴിഞ്ഞു. ഒരു യുവാവുമായുള്ള ബന്ധമാണ് യുവതിയെ അനാഥാലയത്തിൽ കൊണ്ടെത്തിച്ചത്. ടിക്‌ടോക് വഴി പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായതോടെയാണ് വീട്ടമ്മയുടെ കുടുംബ ജീവിതം കീഴ്മേൽ മറിഞ്ഞത്.

കാമുകനുമായെടുത്ത സെൽഫി പ്രണയത്തിൽ ചാലിച്ച അടിക്കുറുപ്പോടെ ഫോണിൽ സൂക്ഷിച്ചത് ഭർത്താവ് കണ്ടതോടെ പ്രശ്നങ്ങൾ ഉണ്ടായി. ഭർത്താവ് കൈയൊഴിഞ്ഞതോടെ മാതാപിതാക്കളുടെ അടുത്ത് അഭയം തേടിപ്പോയെങ്കിലും അവിടെയും സ്വീകരിച്ചില്ല.

തുടർന്ന് യുവതി പൊലീസിനോട് സഹായം അഭ്യർത്ഥിച്ചു. പൊലീസ് ഭർത്താവിനെയും കാമുകനെയും മാതാപിതാക്കളെയും വിളിച്ച് സംസാരിച്ചെങ്കിലും ആരും വീട്ടമ്മയെ സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് പൊലീസാണ് ഇവരെ അനാഥാലയത്തിൽ എത്തിച്ചത്.