aashiq-abu-cpm

സർക്കാരിനെതിരെ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു. വാളയാർ കേസും മാവോയിസ്റ്റ് വേട്ടയും പത്രപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമുൾപ്പെടെയുള്ള സംഭവങ്ങൾ വിരൽചൂണ്ടുന്നത് പൊലീസിന് മേൽ സർക്കാരിന് ഒരു നിയന്ത്രണണവുമില്ലെന്നാണെന്ന് ആഷിഖ് അബു വിമർശിച്ചു.

ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആഷിഖ് അബു വിമർശനവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വാളയാർ കേസിലും,മാവോയിസ്റ് വേട്ടയിലും, ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ്.