bineesh-bastin

സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോൻ തന്നെ ജാതീയമായി അപമാനിച്ചെന്ന ചലച്ചിത്ര താരം ബിനീഷ് ബാസ്‌റ്റിന്റെ ആരോപണത്തിന് തൊട്ടുപിന്നാലെയുണ്ടായ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാൽ നടന് വിവാദങ്ങൾക്ക് തൊട്ടുപിന്നാലെ കിട്ടിയിരിക്കുന്നത് കൈനിറയെ അവസരങ്ങളാണ്.

കേരളത്തിന് അകത്തും പുറത്തുമായി ഏകദേശം പത്തോളം ചടങ്ങുകൾക്കാണ് ബിനീഷിന് ക്ഷണം കിട്ടിയിരിക്കുന്നത്. കൂടാതെ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും നാല് ചിത്രങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബിനീഷ് ബാസ്റ്റിനെ പോലെ ഒരു മൂന്നാംകിട നടനൊപ്പം താൻ വേദി പങ്കിടില്ല എന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞുവെന്ന ആരോപണത്തെ തുടർന്നാണ് വിവാദം ആരംഭിച്ചത്. നിരവധിയാളുകൾ നടനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇപ്പോൾ അവസരങ്ങളുടെ ഘോഷയാത്ര എത്തിയിരിക്കുന്നത്.