തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും യൂണിയൻ പ്രവർത്തനം തിരിച്ചുകൊണ്ടുവരാൻ നിയമം നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഇ. ശ്രീധരൻ. നിയമ നിർമാണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി താൻ പ്രസിഡന്റായുള്ള എഫ്.ആര്‍.എന്‍.വി എന്ന സന്നദ്ധ സംഘടന ഹൈക്കോടതിയില്‍ സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പല പ്രശ്നങ്ങളുടെയും കാരണം രാഷ്ട്രീയം ക്യാപസിൽ കടന്നുകയറുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ സംഘടപ്പിച്ച സംവാദത്തിലാണ് സർക്കാർ തീരുമാനത്തിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതും,വിദ്യാർത്ഥി കുത്തേറ്റ് മരിച്ചതുമൊക്കെ വിദ്യാർത്ഥികൾക്ക് മൂല്യം ഇല്ലാതാകുന്നത് കൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മൂല്യങ്ങളും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം എന്നാവശ്യപ്പെട്ട് രണ്ട് തവണ വിദ്യാഭ്യാസ മന്ത്രിയെ കണ്ടിട്ടും ഗുണമുണ്ടായില്ലന്നും ശ്രീധരൻ പറഞ്ഞു. സ്കൂളുകളിലും കോളേജുകളിലും യൂണിയന പ്രവർത്തനം നിയമവിധേയമാക്കാനുള്ള കരടുബില്ലിന് കഴിഞ്ഞ മന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയത്.