കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ശുഹൈബ്, താഹ ഫസൽ എന്നിവർ വലിയ സംഘത്തിന്റെ ഭാഗമാണെന്ന് അന്വേഷണ സംഘം. നഗരം കേന്ദ്രീകരിച്ച് ആശയപ്രചാരണവും വിവരശേഖരണവുമായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
മറ്റ് മാവോയിസ്റ്റുകളുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്നും, അലനും താഹയും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. രക്ഷപ്പെട്ടയാൾ കോഴിക്കോട് സ്വദേശിയാണെന്നും സംഘത്തിൽ കൂടുതൽപ്പേരുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇവർക്കെതിരെ യു.എ.പി.എ നിലനിൽക്കുമോയെന്നു തെളിവുകൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വാർത്താക്കുറിപ്പിൽ അറിയിച്ചു. പരിശോധന ചുമതല ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ഖ് ധർവേഷ് സാഹിബിനാണെന്നും ഡി.ജി.പി വ്യക്തമാക്കി, അതേസമയം, ഈ കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്ന് പാർട്ടി ഘടകങ്ങൾ ഉറപ്പിച്ച് പറയുകയാണ്.