astro

പുലർച്ചെ 6 മണി 54 മിനി​റ്റ് 24 സെക്കന്റ് വരെ ഉത്റാടം ശേഷം തിരുവോണം.


അശ്വതി - കാര്യങ്ങൾ അനുകൂലമാകും അതുവരെ തടസ്സങ്ങളും പരാജയവും.
ഭരണി - യാത്റകൾ പ്റയോജനപ്പെടും, സായാഹ്നം മുതൽ ഗുണദോഷസമ്മിശ്റം.
കാർത്തിക - ചർച്ചാ വിജയം, സന്തോഷവും അംഗീകാരവും ലഭിക്കും.
രോഹിണി - ഇഷ്ട ഭക്ഷണ സമൃദ്ധി, ധന പ്റാപ്തി, വാഹനയോഗം.
മകയിരം - ഉപരിപഠനയോഗം, കർമ്മരംഗത്ത് വിജയം, മാനസീക ഉല്ലാസം.
തിരുവാതിര - സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കുടുബ സന്തോഷം.
പുണർതം - പ്റണയബന്ധത്തിന് അംഗീകാരം, അടിയന്തിര ഘട്ടങ്ങളിൽ സഹായം ലഭിക്കും.
പൂയം - ആഭരണയോഗം, രോഗശാന്തി.
ആയില്യം - ജോലിക്ക് അവസരം, കുടുബ വഴക്കുകൾ ഇല്ലാതായി സമാധാനം ലഭിക്കും.
മകം - ധനം, വാഹനം, ആരോഗ്യം മുതലായവ വളരെയധികം സൂക്ഷിക്കേണ്ടുന്ന ദിനം.
പൂരം - കലഹങ്ങൾ ഉണ്ടാക്കാതെ സൂക്ഷിക്കുക, മുറിവും ചതിവും മ​റ്റും പ​റ്റാനിടയുണ്ട്.
ഉത്റം - സ്വസ്ഥതക്കുറവ്, ധനനഷ്ടം, സത്റീകൾ ഉപദ്റവിക്കും.
അത്തം - സുഖാനുഭവങ്ങൾ, ഉദര വൈഷമ്യവും സ്വസ്ഥതയില്ലായ്മയും.
ചിത്തിര - ധനവസ്ത്റാഭരണാദി ലാഭം, ഭക്ഷണ ലാഭം.
ചോതി - ഈശ്വരാധീനം വർദ്ധിക്കും, അന്യരെ സഹായിക്കും.
വിശാഖം - സംഗതികൾ സുഗമമായി പര്യവസാനിക്കും, പങ്കാളി മൂലം സന്തോഷം.
അനിഴം - വിവാഹക്കാര്യത്തിലുള്ള തടസ്സം മാറും, സഹോദര ഗുണവും സഹായവും.
കേട്ട - പൊതുരംഗത്ത് അംഗീകാരം, തൊഴിൽ പ്റതിസന്ധി മാറും.
മൂലം - മാധ്യമ പ്റവർത്തകർക്ക് അംഗീകാരവും പ്റശംസയും, ധനയോഗം.
പൂരാടം - ഔദ്യോഗികമായ നേട്ടങ്ങൾ, സ്ത്റീ ഗുണം.
ഉത്റാടം - മ​റ്റുള്ളവരുടെ നീരസം മാറും, വഴക്കുകളിലും മ​റ്റും വിജയം.
തിരുവോണം - ഇഷ്ട സന്താനലബ്ദി, അഭിനയരംഗത്തേക്ക് ക്ഷണം.
അവിട്ടം - മേലധികാരികളുമായി പിണങ്ങാതെ സൂക്ഷിക്കണം, സ്ത്റീകൾക്ക് കർമ്മ പരാജയം.
ചതയം - അഭിമാന ക്ഷതം, ദുർ ചെലവ്.ബന്ധുകലഹം.
പൂരുരുട്ടാതി - ബന്ധു ഗുണം, മനോവിഷമം, കടബാദ്ധ്യതകൾ.
ഉത്തൃട്ടാതി - ഔദ്യോഗീക പ്റതിസന്ധി, നഷ്ടങ്ങൾ.സന്താന ഗുണം.
രേവതി - ഗുണദോഷ സമ്മിശ്റം, അപകട ഭീതി, സ്വസ്ഥതയിലായ്മ.