mammookka

നമ്മുക്ക് ഏറ്റവും ഇഷ്ടമുള്ള താരത്തെ കണ്ടാൽ ആദ്യം എന്താവും ചെയ്യുക. അദ്ദേഹത്തെ നോക്കി ചിരിക്കും, കുശലം പറയും, അതല്ലെങ്കിൽ ഫേസ്ബുക്കിലും മറ്റുമിടാൻ ഒരു സെൽഫി എടുക്കും. അല്ലേ? എന്നാൽ അതൊന്നുമല്ല കോഴിക്കോട്ടെ ഈ വിദ്യാർത്ഥിനി ചെയ്തത്. തന്റെ പ്രിയ താരത്തെ കണ്ട സന്തോഷത്തിൽ ഈ പെൺകുട്ടി പൊട്ടിക്കരയുകയാണുണ്ടായത്. മമ്മൂട്ടിയെ കാണുന്നതിനായി കാത്ത് നിൽക്കുകയായിരുന്നു കോഴിക്കോട്ടെ ഒരുകൂട്ടം വിദ്യാർത്ഥിനികൾ. എന്നാൽ നിനച്ചിരിക്കാതെ വെള്ളിത്തിരയിലെ സ്വപ്നതാരം തന്റെ മുന്നിലേക്ക് എത്തിയപ്പോൾ ഈ പെൺകുട്ടി സന്തോഷത്താൽ നിയന്ത്രണം വിട്ട് പൊട്ടികരയുകയായിരുന്നു. പെൺകുട്ടിയുടെ റിയാക്ഷൻ കണ്ട്‌ ആദ്യം അമ്പരന്ന മമ്മൂട്ടി, പെൺകുട്ടിയെ ചേർത്തുപിടിക്കുകയും പേരെന്തെന്ന് ചോദിക്കുകയും ചെയ്തു. ശേഷം, പെൺകുട്ടിയോടും സുഹൃത്തുക്കളോടും നന്നായി പഠിക്കണം എന്ന് ഉപദേശിച്ച ശേഷമാണ് മമ്മൂട്ടി പോയത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ വൈറലായിട്ടുണ്ട്. ഫാൻഗേൾ, മമ്മൂക്ക എന്നീ ഹാഷ്ടാഗുകളോടു കൂടി മമ്മൂട്ടി ഫാൻസ്‌ യു.എ.ഇ - ഓൺലൈൻ യൂണിറ്റ് ആണ് ഈ വീഡിയോ പങ്കുവച്ചത്.