hackathon

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ സർക്കാർ വകുപ്പുകളുടെയും, സ്വകാര്യ​,​ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ദൈനംദിന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശത്തോട് കൂടി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും 'റീബൂട്ട് കേരള 2020' എന്ന പേരിൽ ഹാക്കത്തോൺ അവതരിപ്പിക്കുന്നു. ജനുവരിയിലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ 10 ഹാക്കത്തോൺ മത്സരങ്ങൾ സംസ്ഥാനത്തുടനീളം നടത്തും. തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോൺ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾ മാർച്ചിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കും.